Advertisement

ശ്രീലങ്കയ്ക്ക് ബൗളിംഗ്; ഇരു ടീമുകളിലും മാറ്റങ്ങൾ

June 15, 2019
0 minutes Read

ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കയ്ക്കു ബൗളിംഗ്. ടോസ് നേടിയ ലങ്കൻ ക്യാപ്റ്റൻ ദിമുത് കരുണരത്നെ ഓസീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിന്ന് ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളിക്കാനിറങ്ങുന്നത്.

സുരംഗ ലക്മലിനു പകരം മിലിന്ദ സിരിവർദന ശ്രീലങ്കൻ ടീമിലും നഥാൻ കോൾട്ടർനൈലിനു പകരം ജേസൻ ബഹൻഡറോഫ് ഓസ്ട്രേലിയൻ ടീമിലും പാഡണിയും. ലണ്ടനിലെ കെന്നിംഗ്‌ടൺ ഓവലിലാണ് മത്സരം. ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചാണ് ഇന്ന് ഓവലിൽ ഒരുക്കിയിരിക്കുന്നതെന്നാണ് വിദഗ്ധാഭിപ്രായം.

നാലു മത്സരങ്ങളിൽ നിന്ന് ആറു പോയിൻ്റുകളോടെ ഓസീസ് മൂന്നാമതും അത്ര തന്നെ മത്സരങ്ങളിൽ നിന്ന് നാലു പോയിൻ്റുള്ള ശ്രീലങ്ക പോയിൻ്റ് പട്ടികയിൽ അഞ്ചാമതുമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top