ഭുവനേശ്വർ കുമാറിനു പരിക്ക്; ബൗളിംഗ് പൂർത്തിയാക്കാതെ കളംവിട്ടു

പാക്കിസ്ഥാനെതിരായ ബൗളിംഗിനിടെ തുട ഞരമ്പിനു പരിക്കേറ്റ ഭുവനേശ്വർ കുമാർ മൈതാനം വിട്ടു. ഇന്നിംഗിസിലെ അഞ്ചാം ഓവർ എറിയുന്നതിനിടെയായിരുന്നു ഭുവിക്കു പരിക്കേറ്റ് ബൗളിംഗ് അവസാനിപ്പിക്കേണ്ടിവന്നത്.
തന്റെ രണ്ടാം ഓവറിന്റെ നാലാം പന്തിനുശേഷം പേസർ മൈതാനംവിട്ടു. തുടർന്ന് വിജയ് ശങ്കറാണ് ഓവർ പൂർത്തിയാക്കാൻ എത്തിയത്. വിജയ് ശങ്കറിന്റെ ആദ്യ പന്തിൽത്തന്നെ വിക്കറ്റ് വീണു. ഏഴ് റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ഇമാം ഉൾ ഹഖ് വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു.
ധവാനു പിന്നാലെ ഭുവിക്കും പരിക്കേറ്റത് ഇന്ത്യക്ക് കനത്ത നഷ്ടമായി. 2.4 ഓവറിൽ എട്ട് റണ്‍സ് മാത്രമായിരുന്നു ഭുവിക്ക് എറിയാൻ സാധിച്ചത്. ലോകകപ്പിലെ മറ്റു മത്സരങ്ങൾ ഭുവിക്ക് നഷ്ടമാകുമോ എന്നതിനെപ്പറ്റി ഇതുവരെ റിപ്പോർട്ടുകളില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here