നീന്തൽ പരിശീലിക്കുന്നതിനിടെ 16കാരൻ മുങ്ങി മരിച്ചു

പഞ്ചായത്ത് കുളത്തിൽ നീന്തൽ പരിശീലിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. കാഞ്ഞിരമറ്റം നെടുവേലിക്കുന്നേൽ സന്തോഷ് – ആശ ദമ്പതികളുടെ മകൻ സിദ്ധാർത്ഥ്(16) ആണ് മരിച്ചത്. കാഞ്ഞിരമറ്റത്തുനിന്നു മറ്റു നാലു സുഹൃത്തുക്കളോടൊപ്പം അരയൻകാവ് പുതുവാതൃക്കോവിൽ കുളത്തിൽ നീന്തൽ പരിശീലിക്കുന്നതിനിടെയാണ് അപകടം.
കാഞ്ഞിരമറ്റത്ത് ട്യൂഷനുശേഷം പത്തരയോടെയാണ് കുട്ടികൾ അരയൻകാവിലെത്തുന്നത്. നീന്തലിനിടയിൽ സിദ്ധാർത്ഥിനെ കാണാതായതോടെ കൂടെയുണ്ടായിരുന്ന കുട്ടികൾ ഭയചികിതരായി. തുടർന്ന് ഇവർ പരിസരവാസികളെ വിവരമറിയിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മുളന്തുരുത്തിയിൽനിന്നു ഫയർഫോഴ്സും പോലീസുമെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം മുങ്ങിയെടുക്കുകയായിരുന്നു.
തുടർന്ന് മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here