കോപ അമേരിക്ക ഫുട്‌ബോള്‍ മത്സരം; അര്‍ജന്റീനയ്ക്ക് തോല്‍വിയോടെ തുടക്കം

കോപ അമേരിക്കയില്‍ അര്‍ജന്റീനയ്ക്ക് തോല്‍വിയോടെ തുടക്കം. കൊളംബിയയോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് മെസിയും സംഘവും തോറ്റത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് കൊളംബിയയുടെ രണ്ട് ഗോളുകളും പിറന്നത്. ലീഗിലെ മറ്റൊരു മത്സരത്തില്‍ പെറു-വെനസ്വേല പോരാട്ടം സമനിലയില്‍ പിരിഞ്ഞു.
കിരീടം ലക്ഷ്യമിട്ടിറങ്ങിയ മെസിക്കും സംഘത്തിനും തോല്‍വിയോടെ തുടക്കം. കളിയില്‍ കൊളംബിയക്കായിരുന്നു സമ്പൂര്‍ണ ആധിപത്യം. ആദ്യ പകുതിയില്‍ താളം കിട്ടാതെ അര്‍ജന്റീന താരങ്ങള്‍ വലഞ്ഞു. രണ്ടാം പകുതിയില്‍ മേല്‍ക്കൈ നേടിയെങ്കിലും ഗോള്‍ നേടാനുള്ള ശ്രമം ഗോളി ഓസ്പിന തകര്‍ത്തെറിഞ്ഞു.
അവസരം മുതലെടുത്ത് 71-ാംമിനിറ്റില്‍ റോജര്‍ മാര്‍ട്ടിനസ് കൊളംബിയക്കായി ആദ്യ ഗോള്‍ നേടി. മറുപടി ഗോളിനായി അര്‍ജന്റീന കിണഞ്ഞുശ്രമിച്ചെങ്കിലും ഡുവന്‍ സാപറ്റ ഗോള്‍വേട്ട പൂര്‍ത്തിയാക്കി. മറ്റൊരു മത്സരത്തില്‍ പെറുവും വെനസ്വേലയും ഗോള്‍ നേടാതെ സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും പൊരുതി കളിച്ചെങ്കിലും ഗോള്‍വല കുലുക്കാനായില്ല. ബ്രസീലിനും ബൊളീവിയക്കും ഒപ്പം ഗ്രൂപ്പ് എയിലാണ് പെറുവും വെനസ്വേലയും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here