ചലച്ചിത്ര പിന്നണി ഗായിക ഗായത്രി ശ്രീകൃഷ്ണന് അന്തരിച്ചു

മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തെ ആദ്യകാല ഗായിക ഗായത്രി ശ്രീകൃഷ്ണന് (85)അന്തരിച്ചു.
1956ല്‍ പുറത്തിറങ്ങിയ രാരിച്ചന്‍ എന്ന പൗരന് എന്ന ചിത്രത്തിനു വേണ്ടി പാടിയ ‘നാഴിയുരിപ്പാലു കൊണ്ട്’ എന്ന ഗാനത്തിലൂടെ പ്രശസ്തയായ ഗായത്രി, ശാന്ത പി നായര്‍ക്കൊപ്പമാണ് ഈ ഗാനം ആലപിച്ചത്. അതേ ചിത്രത്തില്‍ തന്നെ ‘തെക്കൂന്ന് നമ്മളൊരു ചക്കൊന്നു വാങ്ങി’ എന്ന ഗാനവും ഗായത്രി ആലപിച്ചിരുന്നു.
കോഴിക്കോട് ആകാശവാണിയില്‍ വോയ്സ് ആര്‍ട്ടിസ്റ്റായി ജോലി നോക്കിയിരുന്നു. കുട്ടികളുടെ ബാലലോകം പിരിപാടിയുടെ അവതാരികയും ആയിരുന്നു. ആകാശവാണി സ്റ്റേഷന് ഡയറക്ടറായി വിരമിച്ച പ്രശസ്ത പുല്ലാങ്കുഴല്‍ വിദ്വാന് ജി എസ് ശ്രീകൃഷ്ണനാണ് ഭര്‍ത്താവ്.
പ്രശസ്ത പുല്ലാങ്കുഴല്‍ വിദ്വാനുമായ ജി എസ് രാജനാണ് മകന്. മകനോടൊപ്പം ഡല്‍ഹിയിലായിരുന്നു ഗായത്രി ശ്രീകൃഷ്ണന് താമസിച്ചിരുന്നത്. സുജാത മകളാണ്. നര്‍ത്തകിയും കലാനിരൂപകയുമായ അഞ്ജനാ രാജനാണ് മരുമകള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here