Advertisement

‘പാർട്ടിയിലെ സോപ്പ് കുട്ടന്മാരും അമൂൽ ബേബിമാരും മുതിർന്ന നേതാക്കളെ അപമാനിക്കുന്നു’; വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ്

June 16, 2019
0 minutes Read

മുതിർന്ന നേതാക്കളെ ഉന്മൂലനം ചെയ്യാൻ കോൺഗ്രസിനകത്ത് ഒരു വിഭാഗം പ്രവർത്തിക്കുന്നുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. എ കെ ആന്റണിയാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി എന്ന തരത്തിൽ നടക്കുന്ന സൈബർ ആക്രമണം അംഗികരിക്കാനാകില്ല. പാർട്ടിയിലെ സോപ്പ് കുട്ടൻമാരും അമൂൽ ബേബിമാരും സാമൂഹ്യ മാധ്യമങ്ങൾ വഴി മുതിർന്ന നേതാക്കളെ അപമാനിക്കുകയാണെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു

എ കെ ആന്റണി, പി ജെ കുര്യൻ, കെ വി തോമസ് എന്നിവർക്കെതിരെ പ്രചാരണം നടത്തുന്നത് മുതിർന്ന നേതാക്കളെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്ന വിഭാഗമാണെന്നായിരുന്നു കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞത്. ഇത്തരക്കാർ പാർട്ടിയുടെ ശത്രുക്കളാണ്. മുതിർന്ന നേതാക്കളെ സംഘടിതമായി ആക്രമിക്കുന്ന നടപടി പാർട്ടിയിൽ ഒരു വിഭാഗം നടത്തുന്നെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു

ദിവസത്തിനകം ലോക്‌സഭ കക്ഷി നേതാവ്, ഉപനേതാവ്, ചീഫ് വിപ്പ്, വിപ്പുമാർ എന്നിവരെ തെരഞ്ഞെടുക്കുമെന്ന് കൊടിക്കുന്നിൽ പറഞ്ഞു. പ്രതിപക്ഷത്തിന് അർഹമായ പ്രാതിനിധ്യം സർക്കാർ നൽകണമെന്നും, അടിയന്തര പ്രമേയം പോലും അനുവദിക്കാത്ത സാഹചര്യമായിരുന്നു കഴിഞ്ഞ തവണയെന്നും കൊടിക്കുന്നിൽ ആരോപിച്ചു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top