സാറി ഇനി യുവന്റസിനെ പരിശീലിപ്പിക്കും; ഔദ്യോഗിക പ്രഖ്യാപനവുമായി ഇറ്റാലിയൻ വമ്പന്മാർ

ചെൽസി പരിശീലകൻ മൗറിസിയോ സാറി ഇറ്റാലിയന്‍ ക്ലബ് യുവന്റസിന്റെ പരിശീലകനായി ചുമതലയേറ്റു. തങ്ങളുടെ ഔഗ്യോഗിക ഫേസ്ബുക്ക് പേജിലൂടെ യുവൻ്റസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സീസണോടെ ക്ലബ് ഉപേക്ഷിച്ച മാക്സിമില്ലാനോ അല്ലെഗ്രിയുടെ പകരക്കാരനായാണ് സാറി എത്തുക.
വൻതുക പ്രതിഫലത്തിന് മൂന്നു വർഷത്തേക്കാണ് യുവൻറസ് സാറിയെ സ്വന്തമാക്കുന്നത്. സാറി ക്ലബ് വിടുകയാണെന്ന് ചെൽസിയും അറിയിച്ചിട്ടുണ്ട്.
യൂറോപ ലീഗ് കിരീടവും പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനവുമെല്ലാം നേടിയിട്ടും സാറിയിൽ ചെൽസി ആരാധകർ സംതൃപ്തരായിരുന്നില്ല. അതുകൊണ്ട് തന്നെ സാറി ക്ലബ് വിട്ടേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here