ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചു; ബാർ ഡാൻസറുടെ തുണിയുരിഞ്ഞ് ക്രൂര മർദ്ദനം

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതിനെ തുടർന്ന് വനിതാ ഡാൻസറെ തുണിയുരിഞ്ഞു തല്ലിച്ചതച്ചു. ഹൈദരാബാദിലെ പഞ്ഞഗുട്ട പോലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം.
ബീഗംപേട്ടിലെ ഒരു ഡാൻസ് ബാറിൽ ഞായറാഴ്ചയാണു ജീവനക്കാരിക്കു മർദനമേറ്റത്. ഏതാനും മാസങ്ങൾക്കു മുൻപാണ് യുവതി ഡാൻസ് ബാറിൽ എത്തിയത്. ഇതിനുശേഷം ഇടപാടുകാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ മാനേജ്മെന്റ് പ്രതിനിധികൾ നിർബന്ധിച്ചിരുന്നു. എന്നാൽ ഇതിനു യുവതി വഴങ്ങിയില്ല.
ഞായറാഴ്ചയും ഇടപാടുകാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന ആവശ്യം യുവതി നിരസിച്ചു. ഇതിൽ പ്രകോപിതരായ നാലു വനിതാ ഡാൻസർമാരും മറ്റൊരാളും ചേർന്ന് യുവതിയെ തുണിയുരിഞ്ഞ ശേഷം മർദിക്കുകയായിരുന്നു.
സംഭവത്തിൽ പരാതിയുമായി യുവതി പഞ്ഞഗുട്ട പോലീസിനെ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോലീസ് നാലു സ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തെലങ്കാന ഡിജിപി മഹേന്ദർ റെഡ്ഡി സംഭവത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here