Advertisement

മന്ത്രിസഭാ യോഗത്തിനിടെ ക്യാറ്റ് ഫിൽട്ടർ; അബദ്ധം പിണഞ്ഞ് പാക്കിസ്ഥാൻ

June 17, 2019
0 minutes Read

മന്ത്രിസഭാ യോഗത്തിൻ്റെ ഫേസ്ബുക്ക് ലൈവിനിടെ അബദ്ധത്തിൽ ക്യാറ്റ് ഫിൽട്ടർ ഓണായി അബദ്ധം പിണഞ്ഞിരിക്കുകയാണ് പാക്കിസ്ഥാൻ. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യ സർക്കാറിന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് അഡ്മിനാണ് അബദ്ധം പിണഞ്ഞത്. പൂച്ചച്ചെവി വെച്ച് തീരുമാനങ്ങൾ വിവരിക്കുന്ന നേതാക്കന്മാരുടെ ദൃശ്യങ്ങൾ സമൂഹ മാദ്യമങ്ങളിൽ പ്രചരിക്കുകയാണ്.

മന്ത്രിസഭായോഗത്തിൻ്റെ ലൈവ് വീഡിയോ നൽകുന്നതിനിടെ അബദ്ധത്തിൽ കൈ തട്ടിയാണ് ക്യാറ്റ് ഫിൽട്ടർ ഓണായത്. ഇതോടെ മന്ത്രിമാർക്ക് പൂച്ചച്ചെവിയും മീശയും പ്രത്യക്ഷപ്പെട്ടു. അബദ്ധം സംഭവിച്ചപ്പോൾ ഷൗക്കത്ത് യൂസുഫ്സായ് ആണ് സംസാരിച്ചുകൊണ്ടിരുന്നത്. അബദ്ധം മനസ്സിലാക്കിയ പേജ് അഡ്മിൻ ഉടൻ തന്നെ ഫിൽട്ടർ ഓഫ് ചെയ്തെങ്കിലും ദൃശ്യങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ ഞൊടിയിടയിൽ പ്രചരിച്ചു.

ഇത് മാനുഷികമായ ഒരു അബദ്ധമാണെന്നായിരുന്നു സംഭവത്തെപ്പറ്റി അധികൃതരുറ്റെ പ്രതികരണം. ഭാവിയിൽ ഇങ്ങനെ സംഭവിക്കാതിരിക്കാൻ ശ്രമിക്കുമെന്നും അവർ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top