‘മാഞ്ചസ്റ്റർ ഈസ് ബ്ലൂ’; സ്റ്റേഡിയം കയ്യടക്കി ഇന്ത്യൻ ആരാധകർ

ഓൾഡ് ട്രാഫോർഡിലെ മാഞ്ചസ്റ്ററിൽ നടന്ന ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിൽ സ്റ്റേഡിയം കയ്യടക്കി ഇന്ത്യൻ ആരാധകർ. കാണികളിൽ 80 ശതമാനത്തോളം ഇന്ത്യൻ ആരാധകരായിരുന്നുവെന്നാണ് റിപ്പോർട്ട്. നീല ടിഷർട്ടിട്ട് സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ ഇന്ത്യൻ ആരാധകരുടെ ചിത്രങ്ങൾ ഐസിസി തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തു വിട്ടിരുന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ഹോം ഗ്രൗണ്ടും ഇതേ മാഞ്ചസ്റ്ററിലാണ്. റെഡ് ഡെവിൾസ് എന്നറിയപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ചുവപ്പിൻ്റെ ആളുകളാണ്. പക്ഷേ, അയൽക്കാരും എതിരാളികളുമായ മാഞ്ചസ്റ്റർ സിറ്റിയുടെ നിറം നീലയാണ്. അതുകൊണ്ട് തന്നെ മാഞ്ചസ്റ്റർ നീലയാക്കിയ ഇന്ത്യൻ ആരാധകരോട് സിറ്റി ആരാധകർ നന്ദി അറിയിക്കുന്നു എന്ന തരത്തിലുള്ള പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.
മത്സരത്തിൽ 89 റൺസിനായിരുന്നു ഇന്ത്യൻ ജയം. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 40 ഓവറിൽ 302 റൺസ് വേണ്ടിയിരുന്ന പാക്കിസ്ഥാന് 6 വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യക്കു വേണ്ടി 140 റൺസെടുത്ത രോഹിത് ശർമയാണ് മാൻ ഓഫ് ദി മാച്ച്.
Every time India hit a boundary it seems like I am in Mumbai not Manchester. 80 to 90% support here for India #CWC19 #INDvPAK pic.twitter.com/fCdax1zO5P
— Saj Sadiq (@Saj_PakPassion) June 16, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here