Advertisement

ഐഎസ് ബന്ധമുള്ള മൂന്ന് യുവാക്കൾ കോയമ്പത്തൂരിൽ അറസ്റ്റിൽ

June 17, 2019
0 minutes Read

ഐഎസ് ബന്ധമുള്ള മൂന്ന് യുവാക്കൾ കോയമ്പത്തൂരിൽ അറസ്റ്റിലായി. മുഹമ്മദ് ഹുസൈൻ,ഷാജഹാൻ,ഷെയ്ഖ് സെയിഫുള്ള എന്നിവരാണ് തമിഴ്‌നാട് പൊലീസിന്റെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ പിടിയിലായത്. എൻഐഎയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ  അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

കോയമ്പത്തൂരിൽ ചാവേർ ആക്രമണങ്ങൾ നടത്താനും ഇന്റലിജൻസ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനും ഇവർ പദ്ധതിയിട്ടിരുന്നതായി എൻഐഎ നേരത്തെ കണ്ടെത്തിയിരുന്നു. അറസ്റ്റിലായവരെ പ്രത്യേക സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top