യൂണിക് വേൾഡ് എജുക്കേഷൻ റോബോട്ടിക് വിഭാഗം അവധിക്കാല ക്ലാസ്സുകൾ ആരംഭിച്ചു

യൂണിക് വേൾഡ് എജുക്കേഷൻ റോബോട്ടിക് വിഭാഗം അവധിക്കാല ക്ലാസ്സുകൾ ആരംഭിച്ചു. നൂതന സാങ്കേതികവിദ്യയും പുതുതലമുറ റോബോട്ടുകളും പരിചയസമ്പന്നരായ അധ്യാപകരുംയൂണിക് വേൾഡ് എജുക്കേഷാന്റെ പ്രത്യേകതയാണ്.
ജൂൺ 30 മുതൽ ഓഗസ്റ്റ് 29 വരെ കരാമയിലെ അൽഅൻസാരി ഗാലറിയിൽ പ്രവർത്തിക്കുന്ന യൂണിക് വേൾഡ് എജുക്കേഷൻ ആണ് പ്രവാസികൾക്കായി ഇത്തരമൊരു സൗകര്യം ഒരുക്കുന്നത്. കമ്പ്യുട്ട്‌റിനെക്കാള് വലിയ സ്വാധീനം വരുംകാലങ്ങളില് മനുഷ്യജീവിതത്തിൽ റോബോട്ടിക് സാങ്കേതിക വിദ്യ ചെലുത്തുമെന്ന് യൂണിക് വേൾഡ് എജുക്കേഷൻ റോബോട്ടിക് വിഭാഗം മാർക്കറ്റിങ് ഡയറക്ടർ ബെൻസൺ തോമസ് ജോർജ് 24 ന്യൂസിനോട് പറഞ്ഞു.
മലയാളം അറബി ഉൾപ്പെടെ നിരവധി ഭാഷകളിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത് ഈ മേഖലയിൽ അഭിരുചിയുള്ളവർക്ക് വളരെ ലളിതമായി സാങ്കേതികവിദ്യയും പ്രവർത്തനരീതിയും സ്വായത്തമാക്കാൻ സഹായിക്കും. മേഖലയെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്ക് ഒരു മണിക്കൂർ സൗജന്യ ക്ലാസും ഇതോടനുബന്ധിച്ച് യൂണിക് വേൾഡ് എജുക്കേഷൻ ഒരുക്കിയിട്ടുണ്ട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here