നഷ്ടപ്പെട്ട സ്വദേശീയ ഭാഷകള്‍ തിരികെ കൊണ്ടുവരാനൊരുങ്ങി ആസ്ട്രേലിയന്‍ ജനത

സ്വദേശീയ ഭാഷകള്‍ തിരികെ പിടിക്കാനൊരുങ്ങി പടിഞ്ഞാറന്‍ ആസ്ട്രേലിയന്‍ ജനത. പാശ്ചാത്യഭാഷയുടെ കടന്നുവരവോടെ നൂറിലധികം സ്വദേശീയഭാഷകളാണ് ഇവിടെ നിന്ന് അപ്രത്യക്ഷമായത്. നിലവിലുളള ഏക സ്വദേശീയ ഭാഷയായ മിരിവൂങ്ങിനെ സംരക്ഷിക്കുവാനാണ് ഭാഷാസ്നേഹികളുടെ ശ്രമം.
പരമ്പരാഗത സ്വദേശീയ ഭാഷകളുടെ മാധുര്യം പുതുതലമുറയ്ക്ക് പകര്‍ന്നു കൊടുക്കുവാനാണ് ആസ്ട്രേലിയന്‍ ജനതയുടെ ശ്രമം. ആസ്ട്രേലിയന്‍ നഗരരമായ കുനിന്നൂറിലെ ഭാഷാസ്നേഹികളാണ് പുതിയ ഉദ്യമവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഭാഷാ സംരക്ഷണത്തിന്റെ ആദ്യ പടിയായി, ശേഷിക്കുന്ന സ്വദേശീയഭാഷയായ മിരിവൂങ്ങ് സ്കൂള്‍ തലം മുതലുള്ള പാഠ്യപദ്ധതിയുടെ ഭാഗമാക്കി മാറ്റി.
സ്വദേശീയ ഭാഷയുടെ ഊര്‍ജം തങ്ങളുടെ കുട്ടികളെ കരുത്തരും നന്മയുള്ളവരുമാക്കുമെന്നാണ് ഈ ഭാഷാസ്നേഹികള്‍ പറയുന്നത്. യൂറോപ്പ് കോളനിവത്ക്കരണത്തിലൂടെ നൂറിലധികം ഭാഷകളാണ് ആസ്ട്രേലിയയില്‍ നിന്ന് അപ്രത്യക്ഷമായത്. പതിനായിരകണക്കിനാളുകള്‍ ഉപയോഗിച്ചിരുന്ന മിരിവൂങ്ങ് ഭാഷ,നിലവില്‍ വിരലിലെണ്ണാവുന്നവരുടെ നാവിന്തുമ്പില് മാത്രമേ ഉള്ളു. എന്നാല്‍ മിരിവൂങ്ങിനെ കുറിച്ച് പറയുമ്പോള്‍ ഇപ്പോഴും അവര്‍ ഏറെ ആവേശഭരിതരാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here