ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങ് ഈ ആഴ്ച ഉത്തരകൊറിയ സന്ദര്‍ശിക്കും

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങ് ഈ ആഴ്ചയോടെ ഉത്തരകൊറിയ സന്ദര്‍ശിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തലാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്.
പതിനാല് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ചൈനീസ് പ്രസിഡന്റ് ഉത്തരകൊറിയ സന്ദര്‍ശിക്കുന്നത്. ഷി ജിന്‍ പിങ്ങ് വ്യാഴാഴ്ച കൊറിയന്‍ തലസ്ഥാനമായ യോങ്ങ് യാങ്ങിലെത്തുമെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആണവപരീക്ഷണവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള അസ്വാരസ്യങ്ങള്‍ പരിഹരിക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. കഴിഞ്ഞ വര്‍ഷം ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ്ങ് ഉന്‍ നാല് തവണ ചൈന സന്ദര്‍ശിച്ചിരുന്നു.
അതേസമയം ജപ്പാനില്‍ G20 ഉച്ചകോടി നടക്കുന്നതിന് ഒരാഴ്ച മുന്‍പാണ് ഷി ജിന്‍ പിങ്ങിന്റെ ഉത്തരകൊറിയന്‍ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ജപ്പാനില്‍ ചര്‍ച്ചയാകുമെന്നും സൂചനയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here