പാമ്പാടി നെഹ്‌റു കോളേജില്‍ വിദ്യാര്‍ത്ഥികളെ മനപൂര്‍വ്വം പരീക്ഷയില്‍ തോല്‍പ്പിച്ചതായി പരാതി

പാമ്പാടി നെഹ്‌റു കോളേജില്‍ വിദ്യാര്‍ത്ഥികളെ മനപൂര്‍വ്വം പരീക്ഷയില്‍ തോല്‍പ്പിച്ചെന്ന് കുഹാസ് സെനറ്റ് കമ്മറ്റി. ജിഷ്ണു പ്രണോയ് സമരത്തിന് നേതൃത്വം നല്‍കിയവിദ്യാര്‍ത്ഥി നേതാക്കളെ മാര്‍ക്ക് ലിസ്റ്റ് തിരുത്തിയാണ് പ്രാക്ടിക്കല്‍ പരീക്ഷയില്‍ തോല്‍പ്പിച്ചതെന്നാണ് കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് സെനറ്റ് കമ്മറ്റി സര്‍വ്വകലാശാലക്ക് കൈമാറി. വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് തിരുത്തി തോല്‍പ്പിച്ച വാര്‍ത്ത ട്വന്റിഫോര്‍ ആണ് പുറത്തുവിട്ടത്.
ഫാര്‍മസി വിഭാഗം മൂന്നാം വര്‍ഷ പ്രാക്ടിക്കല്‍ പരീക്ഷയിലാണ് മൂന്ന് വിദ്യാര്‍ത്ഥികളെ മാര്‍ക്ക് തിരുത്തി തോല്‍പ്പിച്ചത് . ഈ വാര്‍ത്ത 24 പുറത്തുവിട്ടതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ പരാതിയുമായി സര്‍വ്വകലാശാലയെ സമീപിക്കുകയായിരുന്നു.
കോളേജിലെ എസ് എഫ് ഐ നേതാക്കളായിരുന്ന അതുല്‍ ജോസ്, ആഷിക്ക്, വസീം എന്നീ വിദ്യാര്‍ത്ഥികളെ പുന പരീക്ഷയെഴുതാന്‍ അനുവദിച്ച സര്‍വ്വകലാശാല അന്വേഷണത്തിന് സെനറ്റ് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. ആര്‍ രാജേഷ് എംഎല്‍എ ചെയര്‍മാനായ അഞ്ചംഗ സമിതി. ഇന്നലെയാണ് അന്വേഷണ റിപ്പോര്ട്ട് സമര്‍പ്പിച്ചത്.
ഇന്‍വിജിലേറ്റര്‍മാരുടെ സഹായത്തോടെ കോളേജ് ഉത്തരക്കടലാസിലെ മാര്‍ക്ക് തിരുത്തിയെന്നാണ് കണ്ടെത്തല്‍.സെനറ്റ് കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വകലാശാല കോളേജിനെതിരെ മറ്റു നടപടികളിലേക്ക് കടന്നേക്കും. ജിഷ്ണു പ്രണോയുടെ മരണത്തെ തുടര്‍ന്നുണ്ടായ സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികളാണ് പ്രതികാര നടപടിക്ക് ഇരയായത്.പിന്നീട് നടന്ന പുന പരീക്ഷയില്‍ ഈ മൂന്ന് പേരും വിജയിക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here