Advertisement

പാലാരിവട്ടം മേൽപ്പാല നിർമ്മാണം; കമ്പനിയെ അടച്ചാക്ഷേപിക്കാനാകില്ലെന്ന് മന്ത്രി ജി സുധാകരൻ

June 18, 2019
0 minutes Read

പാലാരിവട്ടം പാലം നിർമ്മാണം നടത്തിയ കമ്പനിയെ അടച്ചാക്ഷേപിക്കാനാവില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിയമസഭയിൽ. പാലം അഴിമതി സംബന്ധിച്ച അന്വേഷണത്തിന്റെഅടിസ്ഥാനത്തിൽ ശക്തമായ നടപടിയെടുക്കുമെന്നുംപാലാരിവട്ടം പാലം ഈ സർക്കാരിന്റെ കാലത്ത് തന്നെ ഞ്ചാരയോഗ്യമാക്കുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.

പാലാരിവട്ടം പാലം നിർമിച്ച കമ്പനി ആകെ കുഴപ്പക്കാരെന്ന് ആരും പറഞ്ഞിട്ടില്ല.കൊല്ലം ബൈപാസ് നിർമ്മിച്ചതും അതേ കമ്പനിയാണ്. എന്നാൽപാലാരിവട്ടം മേൽപ്പാല നിർമാണത്തിൽ അടിമുടി കുഴപ്പമാണ്. ആവശ്യമായ തുക പോലും കമ്പനി കോട്ട് ചെയ്തില്ല.നിലവിൽ അന്വേഷണം നടക്കുകയാണെന്നും അതിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടിയെടുക്കുമെന്നുംജി സുധാകരൻ വ്യക്തമാക്കി.

പാലം പൊളിച്ചു പണിയണോ തകരാർ ഉള്ള ഭാഗം മാത്രം പൊളിച്ചു പണിയണോ എന്ന് തീരുമാനിച്ചിട്ടില്ല. ഇ ശ്രീധരൻ ഉൾപ്പെടെയുള്ള വിദഗ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്നലെയാണ് ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പാലാരിവട്ടം മേൽപ്പാലത്തിൽ പരിശോധന നടത്തിയത്. രാവിലെ എട്ട് മണിയോടെ ആരംഭിച്ച പരിശോധന മൂന്നു മണിക്കൂറിന് ശേഷമാണ് അവസാനിച്ചത്. കാൺപൂർ ഐഐടിയിൽ നിന്നുള്ള ഡോ. മഹേഷ് ടണ്ടനും ചെന്നൈ ഐഐടിയിലെ വിദഗ്ധൻ അളക സുന്ദരവും സംഘത്തിലുണ്ടായിരുന്നു. പാലത്തിന്റെ അടിഭാഗത്തും മുകൾഭാഗത്തുമാണ് സംഘം പരിശോധന നടത്തിയത്. പാലം നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ചെന്നൈ ഐഐടി നേരത്തെ തന്നെ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top