Advertisement

ജാലവിദ്യക്കിടെ നദിയിൽ കാണാതായ മജീഷ്യൻ ചഞ്ചൽ ലഹ്രിയുടെ മൃതദേഹം കണ്ടെത്തി

June 18, 2019
0 minutes Read

ജാലവിദ്യക്കിടെ നദിയിൽ കാണാതായ മജീഷ്യൻ ചഞ്ചൽ ലഹ്രിയുടെ മൃതദേഹം കണ്ടെത്തി. കാണാതായ സ്ഥലത്ത് നിന്നും ഒരു കിമി മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ഹാരി ഹുദിനിയുടെ ലോക പ്രശസ്ഥ ജാലവിദ്യ കാണിക്കുന്നതിനിടെയായിരുന്നു ചഞ്ചലിന്റെ ദാരുണാന്ത്യം.

കൊൽക്കത്തയിലെ ഹൂബ്ലി നദിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. മാന്ത്രികനെ കൈകാലുകൾ കെട്ടി ബന്ധനസ്ഥനാക്കി വെള്ളത്തിലാഴ്ത്തുന്നതും നിമിഷങ്ങൾക്കുള്ളിൽ പൂട്ടെല്ലാം പൊട്ടിച്ച് രക്ഷപ്പെടുന്നതുമാണ് മാജിക്.

ചഞ്ചൽ ലാഹിരിയെ ബോട്ടിൽ നദീമധ്യത്തിലെത്തിച്ച ശേഷം കൈകാലുകൾ ചങ്ങല ഉപയോഗിച്ച് പൂട്ടി. തുടർന്ന് ഹൗറ പാലത്തിൽ നിന്ന് ക്രയിൻ ഉപയോഗിച്ചാണ് നദിയിലേക്ക് ഇറക്കിയത്. 10 മിനിറ്റിന് ശേഷവും മജീഷ്യൻ ഉയർന്ന് വരാത്തതോടെ ആളുകൾ പരിഭ്രാന്തരായി. പൊലീസിൽ വിവരമറിയിച്ചതോടെ ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top