മഹാരാജാസില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കഥ പറയുന്ന’നാന്‍ പെറ്റ മകനെ’സിനിമയുടെ ആദ്യപ്രദര്‍ശനം തിരുവനന്തപുരത്തു നടന്നു
എറണാകുളം മഹാരാജാസില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കഥ പറയുന്ന ‘നാന്‍ പെറ്റ മകനെ’ എന്ന സിനിമയുടെ ആദ്യപ്രദര്‍ശനം തിരുവനന്തപുരത്തു നടന്നു. മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും വേണ്ടിയായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം. അഭിമന്യുവിന്റെ മാതാപിതാക്കളും സിനിമയുടെ അണിയറപ്രവര്‍ത്തകരും ചിത്രം കാണാന്‍ തിരുവനന്തപുരം ലെനിന്‍ സിനിമാസില്‍ എത്തി.
‘നാന്‍ പെറ്റ മകനെ എന്‍ കിളിയെ’ എന്ന അഭിമന്യുവിന്റെ അമ്മയുടെ തേങ്ങല്‍ ഇപ്പോഴും കേരളം മറന്നിട്ടുണ്ടാകില്ല. എറണാകുളം മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ജീവിതം പറയുന്ന സിനിമ കണ്ടിറങ്ങിയ പ്രേക്ഷരുടെയും കണ്ണുകള്‍ നിറഞ്ഞു. തീയേറ്ററിന് പുറത്തേക്കിറങ്ങിയ അഭിമന്യുവിന്റെ മാതാപിതാക്കള്‍ക്ക് വാക്കുകളുണ്ടായിരുന്നില്ല. മന്ത്രി എം.എം മണിയും സിനിമ കാണാന്‍ തീയറ്ററിലെത്തിയിരുന്നു.
നൂറ്റൊന്നു ചോദ്യങ്ങളിലെ അഭിനയത്തിന് 2012 ലെ മികച്ച ബാല താരത്തിനുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ മിനോണ്‍ ആണ് അഭിമന്യുവായി അഭിനയിക്കുന്നത്. അഭിമന്യുവിന്റെ ജീവിതം നിറഞ്ഞ ആത്മാര്‍ത്ഥതയോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്യമായിരുന്നു അണിയറപ്രവര്‍ത്തകര്‍ക്ക്. റെഡ് സ്റ്റാര്‍ മൂവീസ് നിര്‍മിക്കുന്ന ചിത്രം നവാഗതനായ സജി എസ് പാലമേല്‍ ആണ് സംവിധാനം ചെയ്തത്.ഈ മാസം 28 നു സിനിമ തീയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here