‘കടൽ, കാറ്റ്, കാൽപന്ത്; ആഹാ അന്തസ്’: വൈറലായി സഹലിന്റെ ഫോട്ടോഷൂട്ട്

കേരള ബ്ലാസ്റ്റേഴ്സിൻ്റെ മലയാളി താരം സഹൽ അബ്ദുൽ സമദിൻ്റെ ഫോട്ടോഷൂട്ട് വൈറലാവുന്നു. കടൽത്തീരത്ത് ഫുട്ബോൾ കളിക്കുന്ന സഹലിൻ്റെ ചിത്രങ്ങളാണ് വൈറലാവുന്നത്. തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
‘കടൽ, കാറ്റ്, കാൽപന്ത്, ആഹാ അന്തസ്’ എന്ന അടിക്കുറിപ്പോടെയാണ് സഹലിൻ്റെ പോസ്റ്റ്. നാലു ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. സഹലിനൊപ്പം ഒരു സുഹൃത്തിനെയും ചിത്രങ്ങളിൽ കാണാം.
കഴിഞ്ഞ വർഷം കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ച ഏറ്റവും മികച്ച താരമായിരുന്നു സഹൽ. മികച്ച കളിക്കാരനായ സഹൽ ഈ മാസം ആദ്യം നടന്ന കിംഗ്സ് കപ്പിൽ ഇന്ത്യക്കു വേണ്ടി അരങ്ങേറിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here