Advertisement

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തില്‍ മരണപ്പെട്ട കുട്ടിയുടെ സഹോദരന്റെ സംരക്ഷണ ചുമതല പിതാവിന്റെ കുടുംബത്തിന്

June 18, 2019
1 minute Read

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തില്‍ മരണപ്പെട്ട കുട്ടിയുടെ സഹോദരന്റെ സംരക്ഷണ ചുമതല പിതാവിന്റെ കുടുംബത്തിന് നല്കി. രണ്ട് മാസത്തേക്കാണ് കുട്ടിയുടെ സംരക്ഷണം പിതാവിന്റെ കുടുംബത്തിന് നല്‍കിയിരിക്കുന്നത്‌.

പിതാവിന്റെ കുടുംബത്തിനൊപ്പം തുടര്‍ന്ന ഇളയ കുട്ടിയെ കാണിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കുട്ടിയുടെ അമ്മയും കുടുംബവും ഹെബിയസ് ഹോര്‍പസ് സമര്‍പ്പിച്ചിരുന്നു. മുത്ത കുട്ടിയുടെ മരണശേഷം ഇളയ കുട്ടി മാതാവിനൊപ്പം സുrക്ഷിതമല്ലെന്ന് കാട്ടി പിതാവിന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞ മാസം സിഡബ്‌ളിയുസി അയച്ചിരുന്നു. എന്നാല്‍ ആ കാലാവധി അവസാനിച്ച ശേഷം ഇന്നലെ സിഡബ്‌ളിയുസി വീണ്ടും സിറ്റിംഗ് വിളിക്കുകയും പിതാവിന്റെ കുടുംബത്തോടൊപ്പം കുട്ടിയെ 2 മാസത്തേക്ക് അയക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കുട്ടിയെ ഫോണില്‍ ബന്ധപ്പെടുവാന്‍ മാത്രമാണ് അമ്മയുടെ കുടുംബത്തിന് അനുമതി .അതേ സമയം അമ്മക്കെതിരെ ജെ ജെ ആക്ട് പ്രകാരം കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ആറ്റ്‌ലി ഫൗണ്ടേഷന്‍ കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ പൊലീസ് ഇതുവരെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top