Advertisement

ബാലഭാസ്‌ക്കറിന്റെ അപകടത്തിന്റെ ദുരൂഹതയകറ്റാന്‍ അപകടം പുനസൃഷ്ടിച്ച് അന്വേഷണ സംഘം

June 19, 2019
0 minutes Read

ബാലഭാസ്‌ക്കറിന്റെ അപകടത്തിന്റെ ദുരൂഹതയകറ്റാന്‍ അപകടം പുനസൃഷ്ടിച്ച് അന്വേഷണ സംഘം. മൊഴിയില്‍ വൈരുദ്ധ്യമുണ്ടായ സാഹചര്യത്തില്‍ ശാസ്ത്രീയ തെളിവുകള്‍ തേടിയാണ് അപകടം പുനരാവിഷ്‌കരിച്ചതും വിദഗ്ധ സംഘം പരിശോധന നടത്തിയതും.
അപകടത്തില്‍പെട്ട ബാലഭാസ്‌ക്കറിന്റെ വാഹനത്തിന്റെ സീറ്റ് ബെല്‍റ്റ് സ്റ്റിയറിങ്, സീറ്റുകള്‍, എയര്‍ബാഗ് എന്നിവയും വിദഗ്ധ സംഘം പരിശോധിച്ചു.

ബാലഭാസ്‌കറിന്റെ കാറിനു സമാനമായ ഇന്നോവ കാര്‍ ഉപയോഗിച്ച് അപകടം പുനരാവിഷ്‌കരിച്ചാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പരിശോധന നടത്തിയത്. ഫോറന്‍സിക് സംഘം,മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍, കാര്‍ കമ്പനിയുടെ പ്രതിനിധികള്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

അപകടം എങ്ങനെയുണ്ടായെന്നും , ഏതു രീതിയിലാണ് മരത്തിലേക്ക് ഇടിച്ചു കയറിയതെന്നും പരിശോധിക്കാനാണ് അപകടം പുനരാവിഷ്‌കരിച്ചത്. അപകടത്തില്‍പെട്ട ബാലഭാസ്‌ക്കറിന്റെ കാറും വിദഗ്ധ സംഘം പരിശോധിച്ചു. കാറിന്റെ സീറ്റ് ബെല്‍റ്റ്, സ്റ്റിയറിങ്, സീറ്റുകള്‍, എയര്‍ബാഗ് എന്നിവ പ്രത്യേകം പരിശോധിച്ച്. വാഹനത്തിന്റെ സീറ്റ് ബെല്‍റ്റ് വിദഗ്ധ സംഘം അഴിച്ചെടുത്തു. ഇവ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും. ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനു ശേഷം നിഗമനത്തിലെത്തുമെന്ന് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ഹരികൃഷ്ണന്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top