Advertisement

ഗുജറാത്തിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വ്യത്യസ്ത ദിവസങ്ങളിൽ നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിനെതിരായ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

June 19, 2019
0 minutes Read
india name court

ഗുജറാത്തിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വ്യത്യസ്ത ദിവസങ്ങളിൽ നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിനെതിരായ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അമിത് ഷാ, സ്മൃതി ഇറാനി എന്നിവർ ലോകസഭയിലേക്ക് തെരെഞ്ഞെടുക്കപെട്ടപ്പോൾ ഒഴിവ് വന്ന സീറ്റുകളാണിത്.

രണ്ട് സീറ്റുകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടന്നാൽ ബി ജെ പി ക്കും കോൺഗ്രസിനും ഓരോ സീറ്റുകൾ ലഭിക്കും. എന്നാൽ ഇത് അട്ടിമറിക്കാൻ കമ്മീഷൻ തെരഞ്ഞെടുപ്പു രണ്ടാക്കി എന്ന് ആരോപിച്ചു കോൺഗ്രസ് നേതാവ് പരേഷ്ഭായ് ധനാനിയാണ് ഹർജി നൽകിയിരിക്കുന്നത്. മുതിർന്ന നേതാവ് എൽ കെ അദ്വാനി, വിദേശകാര്യ മന്ത്രി സുബ്രമണ്യം ജയശങ്കർ എന്നിവരെ ഗുജറാത്തിൽ നിന്ന് രാജ്യസഭയിലെത്തിക്കാനാണ് ബിജെപി ശ്രമം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top