പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തില്‍ സൗദി രാജകുമാരന് പങ്കുണ്ടെന്ന് യുഎന്‍

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തില്‍ സൗദി രാജകുമാരന് പങ്കുണ്ടെന്ന് ഐക്യരാഷ്ട്ര സഭ. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനമെതിരെ വിശ്വസനീയമായ തെളിവുണ്ടെന്ന് യുഎന്‍ വ്യക്തമാക്കി. യുഎന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥന്റേതാണ് റിപ്പോര്‍ട്ട്.
ജമാല്‍ ഖഷോഗി വധത്തില്‍ സൌദി രാജകുമാന്‍ മുഹമ്മദ് ബിന്‍ സല്‍മാനെതിരെ വിശ്വസനീയ തെളിവുകളുണ്ടെന്ന വിവരം ഐക്യരാഷ്ട്ര സഭ നിയോഗിച്ച പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥന്‍ ആഗ്‌നസ് കാള്‍മാര്‍ഡാണ് വെളിപ്പെടുത്തിയത്. സല്‍മാനെ അന്വേഷണ പരിധിയില്‍ കൊണ്ടു വരണമെന്നും ആഗ്‌നസിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര കുറ്റകൃത്യം എന്നാണ് ഖഷോഖി വധത്തിനെ ആഗ്‌നസ് കാള്‍മാര്‍ഡ് വിശേഷിപ്പിച്ചത്. ആസൂത്രിത പദ്ധതിയുടെ ഇരയാണ് ഖഷോഖിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വിശ്വസയോഗ്യമായ അന്വേഷണമല്ല സൌദി നടത്തിയതെന്ന് നിരീക്ഷിച്ച ആഗ്‌നസ് സൌദിയിലെ ഉന്നത അധികൃതരെയും അന്വേഷണ പരിധിയില്‍ കൊണ്ടു വരണമെന്നും തന്റെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഖഷോഗി വധത്തില്‍ മറുപടി പറയാന്‍ സല്‍മാന്‍ നിര്‍ബന്ധിതനാവുമെന്നാണ് അന്താരാഷ്ട്ര വിദഗ്ദര്‍ വിലയിരുത്തുന്നത്.
സൗദി ഭരണകൂടത്തിന്റെ നിരന്തര വിമര്‍ശകനായ ജമാല്‍ ഖഷോഗി കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. കൊലപാതകം സൗദി ഭരണകൂടത്തിന്റെ അറിവോടെയാണെന്ന് നേരത്തേ തന്നെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here