Advertisement

രാഹുൽഗാന്ധിക്ക് ഇന്ന് 49-ാം പിറന്നാൾ; ദീർഘായുസ്സ് നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

June 19, 2019
8 minutes Read

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഇന്ന് 49-ാം ജൻമദിനം. പിറന്നാൾ ദിനത്തിൽ രാഹുലിന് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുളള നേതാക്കൾ ആശംസകൾ അറിയിച്ചു. രാഹുൽ ഗാന്ധിക്ക് പിറന്നാൾ ദിനത്തിൽ എല്ലാ ആശംസകളും നേരുന്നുവെന്നും ആരോഗ്യവും ദീർഘായുസ്സും ഉണ്ടാകട്ടേയെന്നുമാണ്‌ ട്വിറ്ററിലൂടെ മോദി ആശംസിച്ചത്.

പ്രധാനമന്ത്രിക്ക് പുറമേ  പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും കോൺഗ്രസ് നേതാക്കളും രാഹുലിന് ആശംസകൾ നേർന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, കോൺഗ്രസ് വക്താവ് രൺദീപ് സുർജെ വാല, ഉമ്മൻ ചാണ്ടി തുടങ്ങിയ കോൺഗ്രസ് നേതാക്കൾ രാഹുലിന് ആശംസയറിയിച്ചു. കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകർ ജന്മദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ജൻമദിനത്തിൽ തന്നെ കാണാനെത്തിയ മാധ്യമപ്രവർത്തകർക്കും രാഹുൽ ഗാന്ധി മധുരം നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top