മലയാളി താരം രാഹുൽ കെപി ബ്ലാസ്റ്റേഴ്സിൽ

അണ്ടർ-17 ലോകകപ്പിൽ ഇന്ത്യക്കു വേണ്ടി ബൂട്ടുകെട്ടിയ മലയാളി താരം രാഹുൽ കെപി കേരള ബ്ലാസ്റ്റേഴ്സിൽ. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ബ്ലാസ്റ്റേഴ്സ് തന്നെയാണ് രാഹുൽ കെപിയെ സൈൻ ചെയ്ത വാർത്ത പുറത്തു വിട്ടത്. എത്ര വർഷത്തേക്കാണ് കരാർ എന്നത് വ്യക്തമല്ല.
17ആം നമ്പർ ജേഴ്സിയാണ് രാഹുലിന് നൽകിയിരിക്കുന്നത്. ഒരു മിനിട്ടോളം നീളുന്ന അവതരണ വീഡിയോ ആണ് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ടീമിലെ മലയാളി താരങ്ങൾ 10 പേരായി അധികരിച്ചു.
കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനത്തിൻ്റെ ക്ഷീണം തീർക്കുക എന്ന ലക്ഷ്യത്തോടെ ഇത്തവണ നിരവധി മികച്ച താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരിക്കുന്നത്.
2017 മുതൽ രണ്ട് സീസണുകളിൽ ഐലീഗ് ക്ലബായ ഇന്ത്യൻ ആരോസിനു വേണ്ടി ബൂട്ടണിഞ്ഞ രാഹുൽ 36 മത്സരങ്ങളിൽ നിന്നായി 6 ഗോളുകൾ നേടിയിട്ടുണ്ട്. അണ്ടർ-17 മുതൽ ഇന്ത്യയുടെ വിവിധ ഏജ് ഗ്രൂപ്പുകളിൽ കളിച്ച രാഹുൽ തൃശൂർ സ്വദേശിയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here