Advertisement

ഉത്തരകൊറിയയ്ക്ക് അഭിനന്ദനവുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങ്

June 20, 2019
0 minutes Read

ഉത്തരകൊറിയയ്ക്ക് അഭിനന്ദനവുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങ്. കൊറിയന്‍ ഉപദ്വീപിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ ഉത്തരകൊറിയ ശരിയായ ദിശയിലാണെന്ന് ഷീ ജിന്‍ പിങ്ങ് പറഞ്ഞു. നാളെ പിങ്ങിന്റെ ഉത്തരകൊറിയന്‍ സന്ദര്‍ശനം തുടങ്ങാനിരിക്കെയാണ് പ്രതികരണം.

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് തന്റെ മുഴുവന്‍ പിന്തുണയും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് ഉറപ്പു നല്‍കി. ഉത്തരകൊറിയയും ചൈനയും തമ്മില്‍ ഫലപ്രദമായി സമാധാനം, സ്ഥിരത, വികസനം, സമൃദ്ധി എന്നിവ പങ്കുവെക്കുമെന്നും പിങ് പറഞ്ഞു. സാമ്പത്തിക വികസനത്തിനും ജനജീവിതം മെച്ചപ്പെടുത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ചൈനയുടെ ശക്തമായ പിന്തുണ ഉത്തരകൊറിയക്ക് ഉണ്ടാവുമെന്ന് പിങ്ങ് വ്യക്തമാക്കി. ഉത്തരകൊറിയന്‍ ദിനപത്രമായ ഞീറീിഴ ടശിാൗി ന് നല്‍കിയ അഭിമുഖത്തിലാണ് ഷീ ജിന്‍ പിങ്ങ് നയം വ്യക്തമാക്കിയത്.

നാളെയാണ് ചൈനീസ് പ്രസിഡന്റ് ഉത്തരകൊറിയയിലെത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തലാണ് രണ്ട് ദിന സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. പതിനാല് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ചൈനീസ് പ്രസിഡന്റ് ഉത്തരകൊറിയ സന്ദര്‍ശിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top