Advertisement

കല്ലട ബസ്സിലെ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്സില്‍ പ്രതിയുടെ ജാമ്യാപക്ഷേ കോടതി ഇന്ന് പരിഗണിക്കും

June 21, 2019
0 minutes Read

കല്ലട ബസ്സില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്സില്‍ പ്രതിയുടെ ജാമ്യാപക്ഷേ കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരിയോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച് അറിയാന്‍ പൊലീസ് ഇവരെ വിളിച്ച് വരുത്തും. ഒപ്പം സഹയാത്രക്കാരോടും ഫോണ്‍ മുഖാന്തരവും അല്ലാതെയും കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച് അറിയും.

കല്ലട ബസ്സിലെ രണ്ടാം ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്ത റിമാന്‍ന്റ ചെയ്തെങ്കിലും കേസ്സില്‍ കൂടുതല്‍ കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാന്‍ ഉണ്ട്. പുലര്‍ച്ചെ നടന്ന സംഭവമായതിനാല്‍ പരാതിക്കാരിയുടെയും, ബസ്സിലെ യാത്രക്കാരുടെയും മൊഴി വിശദമായി രേഖപ്പെടുത്താന്‍ പൊലീസിനായിട്ടില്ല. ബസ്സിലെ യാത്രക്കാരെ ഉടനെ മറ്റെരു ബസ്സ് ഏര്‍പ്പെടുത്തി ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുകയായിരുന്നു.

അതുകൊണ്ട് പരാതിക്കാരിയുടെത് ഉള്‍പ്പടെയുള്ളവരുടെ മൊഴി വിശദമായി രേഖപ്പെടുത്താന്‍ പൊലീസ് ഇവരെ വീണ്ടും വിളിച്ച് വരുത്തും. അതോടൊപ്പം പീഡനശ്രമം എവിടെ വെച്ചാണ് നടന്നത് എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. ഇടിമൂഴിക്കല്‍ ജില്ലാ അതിര്‍ത്തിയില്‍ വെച്ചാണ് പീഡനശ്രമം നടന്നതെങ്കില്‍ മാത്രമാണ് അത് തേഞ്ഞിപ്പാലം പൊലീസിന്റെ പരിധിയില്‍ വരു അല്ലങ്കില്‍ കേസ്സ് ഫറോക്ക് പൊലീസിന് കൈമാറും.

സമയം പുലര്‍ച്ചെ ബസ്സിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്തത് ആരാണ് എന്നത് സംബന്ധിച്ച് പൊലീസിന് അറിവില്ല ഇതിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിനായി സമീപത്തെ സിസിടിവി ക്യാമറയിലെ ദൃഷ്യങ്ങള്‍ ശേഖരിക്കും.

എന്‍ഫോഴ്സ്മെന്റെ ബസിനെതിരെ അനധികൃത സര്‍വീസിനെതിരെയുള്ള നടപടിയുമായി മുന്നോട്ട് പോകും. ഇന്നലെ പുലര്‍ച്ചെയാണ് മലപ്പുറം കോഴിക്കോട് അതിര്‍ത്തിയില്‍ വെച്ച് കല്ലട ബസ്സിലെ യാത്രക്കാരിയെ ബസ്സിലെ രണ്ടാം ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് ആരോപണം ഉന്നയിക്കുകയും,പൊലീസ് കേസ് എടുക്കുകയും ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top