രാജസ്ഥാനിൽ പന്തൽ തകർന്ന് വീണു; 14 മരണം; 40 ൽ ഏറെ പേർക്ക് പരിക്ക്

രാജസ്ഥാനിൽ പന്തൽ തകർന്ന് വീണ് 14 പേർ മരിച്ചു. നാല്പതിലേറെ പേർക്ക് പരിക്കേറ്റു. സംഭവത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടും ഖേദം പ്രകടിപ്പച്ചു
രാജസ്ഥാനിലെ ബാർമർ ജില്ലയിൽ നടന്ന മതപരമായ ചടങ്ങായ രാമകഥ കേൾക്കൽ ആഘോഷത്തിനിടെയായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ബാർമറിലെ തന്നെ നാഹ്ത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തമായ കാറ്റിലും മഴയിലും പന്തൽ തകർന്ന് വീഴുകയായിരുന്നു. നാന്നൂറിലേറെ ആളുകൾ പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നാണ് വിവരം.
മരണസംഖ്യ ഉയരാൻ മഴക്ക് ശേഷമുണ്ടായ ഷോർട്ട് സർക്ക്യൂട്ടും കാരണമായെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി. സംഭവം നിർഭാഗ്യകരമെന്നും മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here