ബിഹാറിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജിലെ മേൽക്കൂര തകർന്നു വീണു

ബിഹാറിൽ മസ്തിഷ്‌ക ജ്വരം ബാധിച്ച് നൂറുകണക്കിന് കുഞ്ഞുങ്ങൾ പ്രവേശിപ്പിക്കപ്പെട്ട ശ്രീകൃഷ്ണ മെഡിക്കൽ കോളേജിലെ മേൽക്കൂര തകർന്നുവീണു. ഐസിയുവിന് പുറത്തുള്ള ഭാഗമാണ് തകർന്നുവീണത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
നൂറിലധികം പേരാണ് ശ്രീ കൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മസ്തികഷ്‌ക ജ്വരം ബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്. ബിഹാറിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രികളിൽ ഒന്നാണ് എസ്‌കെഎംസിഎച്ച്.
ഇന്നലെ ആശുപത്രിക്ക് സമീപമുള്ള വനത്തിൽ നിന്നും അസ്തികൂടങ്ങൾ കണ്ടെത്തിയത് ചർച്ചയായിരുന്നു. ആശുപത്രിയിൽ പോസ്റ്റുമാർട്ടം ചെയ്യുന്ന മൃതദേഹങ്ങൾ വനത്തിൽ ഉപേക്ഷിപ്പെടുകയാണെന്നായിരുന്നു ഇതിന് പിന്നാലെ വന്ന ആരോപണം.
നശിക്കപ്പെട്ട നിലയിൽ രണ്ട്, മൂന്ന് മൃതദേഹങ്ങളും നൂറോളം അസ്തികൂടങ്ങളുമാണ് കണ്ടെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here