ഡൽഹിയിൽ മാധ്യമപ്രവർത്തകയ്ക്ക് നേരെ അജ്ഞാതരുടെ വെടിയവെയ്പും മുട്ടയേറും

ഡൽഹിയിൽ മാധ്യമപ്രവർത്തകയ്ക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ഞായറാഴ്ച പുലർച്ചെ 12.30 ഓടെയാണ് സംഭവം. നോയിഡയിൽ താമസമാക്കിയിട്ടുള്ള മിതാലി ചന്ദോളയ്ക്ക് നേരെയാണ് മുഖംമൂടി ധരിച്ചെത്തിയവർ ആക്രമണം നടത്തിയത്. വെടിവെയ്പിൽ മിതാലിയുടെ കൈക്ക് പരിക്കേറ്റു.
കിഴക്കൻ ഡൽഹിയിലെ വസുന്ധര എൻക്ലേവിൽവെച്ചാണ് സംഭവം. വീട്ടിലേക്ക് മടങ്ങുകയായിരുന്ന മിതാലിയുടെ കാറിനെ മറികടന്നെത്തിയാണ് അജ്ഞാതർ ആക്രമണം നടത്തിയത്. മിതാലിയുടെ കാറിന് നേരെ മുഖംമൂടിധാരികൾ തുടരെ വെടിവെയ്ക്കുകയായിരുന്നു. മുട്ടയേറും നടന്നു. കാറിന്റെ ചില്ല് തുളഞ്ഞു കയറിയാണ് മിതാലിക്ക് പരിക്കേറ്റത്. നിലവിൽ ഡൽഹിയിലെ ധർമ്മശാല ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ് മിതാലി. പൊലീസെത്തി വിവരങ്ങൾ ശേഖരിച്ചു.
മോഷണം ലക്ഷ്യംവെച്ചാകാം ആക്രമണം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മോഷണ സംഘങ്ങളെക്കുറിച്ച് പൊലീസ് വിവരങ്ങൾ തേടുന്നുണ്ട്. അതേസമയം, കുടുംബവുമായി മിതാലി അകൽച്ചയിലാണെന്ന് പൊലീസ് പറയുന്നു. കുടുംബാംഗങ്ങളിൽ നിന്നും ഏതെങ്കിലും രീതിയലുള്ള ആക്രമണത്തിന് സാധ്യതയുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here