‘ചെയർമാൻ സ്ഥാനം വിട്ടു കൊടുക്കില്ലെന്ന ജോസ് കെ മാണിയുടെ നിലപാട് സമവായത്തിന് തയ്യാറല്ലെന്നാണ് വ്യക്തമാക്കുന്നത്’ : പിജെ ജോസഫ്

ചെയർമാൻ സ്ഥാനം വിട്ടു കൊടുക്കില്ലെന്ന ജോസ്.കെ.മാണിയുടെ നിലപാട് സമവായത്തിന് തയ്യാറല്ലെന്നാണ് വ്യക്തമാക്കുന്നതെന്ന് പി.ജെ.ജോസഫ് പറഞ്ഞു. പിന്നെന്ത് സമവായമാണ് കോൺഗ്രസുമായുള്ള ചർച്ച കൊണ്ട് ഉദ്ദേശിക്കുന്നത്. ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളൂം സമവായത്തിലൂടെ ചെയർമാനെ കണ്ടെത്തണമെന്നാണ് ആവശ്യപ്പെടുന്നത്.
ജോസ് കെ മാണിയുടെ ചെയർമാൻ സ്ഥാനം കോടതി മരവിപ്പിച്ചതോടെ വെന്റിലേറ്ററിലാണ്. സ്ഥാനം വിടില്ലെന്ന നിലപാട് എടുത്തതോടെ സമവായത്തിന് പ്രസക്തിയില്ല. ചെയർമാൻ സ്ഥാനം പരമ്പരാഗതമായി ലഭിക്കുന്നതാണെന്നാണ് ജോസ് കെ മാണിയുടെ അവകാശ വാദം.
ജോസ് കെ മാണിക്കെതിരെ നേരത്തെ തോമസ് ഉണ്ണിയാടനും രംഗത്തെത്തിയിരുന്നു.
ജോസ് കെ മാണിക്ക് ചെയർമാൻ സ്ഥാനത്തോടുള്ള ആർത്തി അവസാനിപ്പിച്ചാൽ തീരുന്ന പ്രശ്‌നമേ പാർട്ടിയിലുള്ളുവെന്നും കെഎം മാണി ഉണ്ടായിരുന്നെങ്കിൽ ജോസ് കെ മാണിയെ തിരുത്തിയേനെ എന്നുമായിരുന്നു തോമസ് ഉണ്ണിയാടൻ അഭിപ്രായപ്പെട്ടിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here