അപ്പീൽ കടുത്തു; കോലിക്ക് പിഴ

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ തുടരെ അപ്പീൽ ചെയ്ത ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് പിഴ. മാച്ച് ഫീസിന്റെ 25 ശതമാനമാണ് പിഴ ചുമത്തിയിരിക്കുന്നത്. ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 ലംഘിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
അഫ്ഗാനെതിരായ മത്സരത്തിലെ ബുംമ്ര എറിഞ്ഞ 29 ാം ഓവറിലാണ് കോഹ്ലി വിക്കറ്റിനായി ശക്തമായി അപ്പീൽ ചെയ്തത്. ബുംമ്രയുടെ പന്തിൽ റഹ്മത് ഷാ വിക്കറ്റിനു മുന്നിൽ കുടുങ്ങിയെങ്കിലും അമ്പയർ അലീം ദർ ഔട്ട് വിളിച്ചില്ല. റിവ്യൂ ചെയ്യാനുള്ള അവസരം നേരത്തെ നഷ്ടമായിരുന്നതിനാൽ കോഹ്ലി ശക്തമായി അപ്പീൽ ചെയ്തു.
അമ്പയറുടെ അടുത്ത് ചെന്ന് തർക്കിച്ച കോലി തീരുമാനത്തിനെതിരെ പ്രതിഷേധവുമറിയിഛിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here