Advertisement

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കുന്നു; എൽഡിഎഫിന് മുന്നേറ്റം

June 28, 2019
0 minutes Read
voters

തദ്ദേശ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു. കൊല്ലം അഞ്ചലിലും, നെടുംപുറത്തും എൽഡിഎഫ് നിലനിർത്തി. കൊടുവള്ളി നഗരസഭയിലെ വാരിക്കുഴിത്താഴം 14ാം ഡിവിഷനിൽ 307 വോട്ടിന് എൽഡിഎഫ് വിജയിച്ചു.

കോതമംഗലം നെല്ലിക്കുഴിയിൽ എൽഡിഎഫിന് ജയം. 14 ആം വാർഡിൽ ടിഎം അബ്ദുൽ അസീസ് വിജയിച്ചു. 270 വോട്ടിനാണ് ജയം. തിരുവനന്തപുരം നാവായിക്കുളം പഞ്ചായത്തിലെ ഇടമൺനില വാർഡിൽ എൽഡിഎഫ് വിജയിച്ചു.

കൊല്ലം അഞ്ചൽ ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ എൽഡിഫിന് വിജയം. നസീമ സലീം വിജയിച്ചത് 46 വോട്ടിന്. കൊടുവള്ളി നഗരസഭയിലെ പതിനാലാം ഡിവിഷൻ വാരിക്കുഴിതാഴത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. 307 വോട്ടുകൾക്കാണ് സിപിഐഎമ്മിലെ അരീക്കോട്ടിൽ അനിത തെരഞ്ഞെടുക്കപ്പെട്ടത്. ആകെ പോൾ ചെയ്ത 786 വോട്ടിൽ 516 വോട്ട് അനിതക്ക് ലഭിച്ചു. യു ഡി എഫിലെ സരോജിനി വേലായുധന് 209 വോട്ടുകളും ബി ജെ പി യിലെ രമ അനിൽകുമാറിന് 62 വോട്ടുകളും ലഭിച്ചു. സി പി ഐ എം കൗൺസിലറായിരുന്ന പി കെ ഷീബക്ക് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതോടെ 36 അംഗ നഗരസഭാ കൗണ്‌സിലിൽ എൽ ഡി എഫിന് 16 അംഗങ്ങളായി.

മലമ്പുഴ പഞ്ചായത്ത് 7ാം വാർഡ് ബിജെപി നിലനിർത്തി. 55 വോട്ടിന്റെ ഭൂരിപക്ഷത്തിന് സൗമ്യ സതീഷ് ആണ് ജയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top