ചില സമുദായക്കാർ ബിജെപിയിലേക്കു വരുന്നതു വ്യക്തിതാത്പര്യം നോക്കിയാണെന്ന് ശ്രീധരൻപിള്ള

ചില സമുദായങ്ങളിൽപ്പെട്ടവർ അടുത്തിടെയായി ബിജെപിയിലേക്കു വരുന്നത് അവരുടെ താൽപര്യങ്ങൾക്കു വേണ്ടിയാണെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. പക്ഷേ, അത് നോക്കുന്നില്ലെന്നും ആളെ കിട്ടുകയാണു പ്രധാനമെന്നും പിള്ള പറഞ്ഞു.
ഒരു കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തന്നെ വിളിച്ച് അംഗത്വം ആവശ്യപ്പെട്ടു. പേരുകൊണ്ട് അയാൾ മുസ്ലിമാണ്. കോണ്‍ഗ്രസിൽ ചുമതല വഹിക്കുന്നയാളല്ലേ എന്നു ചോദിച്ചപ്പോൾ തന്റെ തീരുമാനം ഇതാണെന്നായിരുന്നു മറുപടി. ജാതിയും മതവും രാഷ്ട്രീയവുമില്ലാതെ ആളുകളെ പാർട്ടിയിലെത്തിക്കണമെന്നും ട്രെൻഡ് മനസിലാക്കി പ്രവർത്തിക്കണമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
കേന്ദ്രമന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിന് ചിലരെ കേരളത്തിൽനിന്നു വിവിഐപിയായി പങ്കെടുപ്പിക്കണമെന്നു ദേശീയ അധ്യക്ഷൻ വിളിച്ചുപറഞ്ഞു. അവരുടെ പേരൊന്നും പറയുന്നില്ല. നമുക്കെതിരേ പ്രവർത്തിച്ചവരാണ്. അവരൊക്കെ 24 മണിക്കൂറിനകം ബിജെപിയിലേക്കു വരാൻ തയാറായി. ആരു പാർട്ടിയിലേക്കു വന്നാലും തങ്ങളുമായി ലയിക്കുകയല്ലാതെ മലീമസമാക്കാൻ കഴിയില്ലെന്നും പിള്ള പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here