അട്ടക്കുളങ്ങര സബ് ജയിലില്‍ നിന്നും ജയില്‍ ചാടിയ യുവതികള്‍ പിടിയില്‍

അട്ടക്കുളങ്ങര സബ് ജയിലില്‍ നിന്നും ജയില്‍ ചാടിയ യുവതികള്‍ പിടിയില്‍. തിരുവന്തപുരം പാലോട് വെച്ചാണ് യുവതികളെ പൊലീസ് പിടികൂടിയത്. രണ്ട് ദിവസം മുന്‍പ് ജയില്‍ ചാടിയ ശില്‍പ, സന്ധ്യ എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവര്‍ സംസ്ഥാനം വിട്ടിരുന്നു എന്ന സംശയവും പൊലീസിനുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ് ഇരുവരെയും പിടികൂടിയത്. റൂറല്‍ എസ്പി അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാലോടിനടുത്ത്‌വെച്ച് യുവതികളെ പിടികൂടിയത്.
പാലോട് നിന്നും സ്‌കൂട്ടിയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പൊലീസിനെ കണ്ട ഇവര്‍ സമീപത്തുള്ള കാട്ടിലേക്ക് ഓടുകയായിരുന്നു. കാട്ടില്‍ പൊലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് പൊലീസ് ഇരുവരെയും പിടികൂടിയത്. ജയിലിനു പിന്നിലുള്ള ചവര്‍ കുമ്പാരത്തിനുടുത്തുള്ള മുരിങ്ങമരത്തില്‍ പിടിച്ചാണ് ഇവര്‍ മതില്‍ ചാടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here