സൗദിയിൽ ഗാർഹിക തൊഴിൽ സ്ഥാപനങ്ങൾക്കുള്ള പുതിയ ഇ-റിക്രൂട്ട്‌മെൻറ്റ് കരാർ നിലവിൽ വന്നു

സൗദിയിൽ ഗാർഹിക തൊഴിൽ സ്ഥാപനങ്ങൾക്കുള്ള പുതിയ ഇറിക്രൂട്ട്‌മെൻറ്റ് കരാർ നിലവിൽ വന്നു. കരാർ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് കടുത്ത പിഴ ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം.
സൗദിയിൽ ഗാർഹിക തൊഴിലാളി റിക്രൂട്ടിംഗ് സ്ഥാപനങ്ങൾക്കുള്ള പരിഷ്‌കരിച്ച ഇറിക്രൂട്ട്‌മെൻറ്റ് കരാറാണ് നിലവിൽ വന്നത് .ഉപയോക്താവും റിക്രൂട്ടിംഗ് കമ്പനികളും തമ്മിൽ സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മുസാനിദ് പോർട്ടൽ വഴിയാണ് കരാറിലെത്തേണ്ടത്. പോരായ്മകൾ പരിഹരിച്ചും ഉപയോക്താക്കളുടെയും റിക്രൂട്ട്‌മെൻറ്റ് സ്ഥാപനങ്ങളുടെയും അവകാശങ്ങൾ ഉറപ്പ് വരുത്തിയുമാണ് പുതിയ കരാർ പരിഷ്‌കരിച്ചിരിക്കുന്നത്. സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ ഈ ഏകീകൃത കരാർ രാജ്യത്തെ മുഴുവൻ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളും പാലിച്ചിരിക്കണം .
മുസാനിദ് പോർട്ടൽ വഴി കരാർ പ്രകാരമുള്ള തുകയും ഉപയോക്താവ് അടച്ചിരിക്കണം . ഇതോടെ മുഴുവൻ റിക്രൂട്ട്‌മെന്റുകളും ഒപ്പം അനുബന്ധ സാമ്പത്തിക ഇടപാടുകളും തൊഴിൽ സാമൂഹിക മന്ത്രാലയത്തിൻറ്റെ നിരീക്ഷണത്തിലാകും .പരിഷ്‌കരിച്ച കരാർ പ്രകാരം തൊണ്ണൂറ് ദിവസത്തിനകം ഗാർഹിക തൊഴിലാളികളെ സ്ഥാപനങ്ങൾ എത്തിച്ച് നൽകിയിരിക്കണം. മാത്രമല്ല കാലതാമസം വരുത്തുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്താനും പരിഷ്‌കരിച്ച നിയമം അനുശാസിക്കുന്നുണ്ട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here