സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒന്‍പത് വയസ്സ്

സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒന്‍പത് വയസ്സ്. ഭാവാര്‍ദ്രമായ ഈണങ്ങളിലൂടെ മലയാളികളുടെ മനം നിറച്ച അപൂര്‍വ്വ പ്രതിഭ. എംജി രാധാകൃഷ്ണന്‍ ഈണം നല്‍കിയ നൂറുകണക്കിന് മനോഹര ഗാനങ്ങള്‍ ഇന്നും മലയാളികളുടെ മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്നു.
കവിതയ്ക്കു ചേരുന്ന സംഗീതമൊരുക്കി മലയാളത്തനിമ നിലനിര്‍ത്തിക്കൊണ്ടു തന്നെ ഗാനങ്ങളെ ജനപ്രിയമാക്കിയ സംഗീത സംവിധായകനായിരുന്നു എംജി രാധാകൃഷ്ണന്‍. ഗായകനായി രംഗ പ്രവേശനം ചെയ്ത് ആകാശവാണിയിലെ ലളിത ഗാനങ്ങള്‍ക്ക് ഈണമിട്ട് ചലച്ചിത്ര സംവിധാന രംഗത്ത് അതികായനായി മാറുകയായിരുന്നു എംജി രാധാകൃഷ്ണന്‍.
1969ല്‍ പുറത്തിറങ്ങിയ കള്ളിച്ചെല്ലമ്മയില്‍ കെ രാഘവന്‍ മാസ്റ്റര്‍ ഈണം നല്‍കിയ ഉണ്ണി ഗണപതിയെ എന്ന ഗാനമായിരുന്നു ആദ്യം ആലപിച്ചിരുന്നത്. സംഗീത സംവിധായകന്‍ എന്ന നിലയില്‍ എംജി രാധാകൃഷ്ണന്‍ അറിയപ്പെട്ടത് അരവിന്ദന്റെ തമ്പിലൂടെയാണ്. തുടര്‍ന്നിങ്ങോട്ട് ഒട്ടനവധി മികച്ച ഗാങ്ങള്‍ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തു. ഭരതന്‍ സംവിധാനം ചെയ്ത തകരയില്‍ എസ് ജാനകി പാടിയ ‘ മൗനമേ നിറയും മൗനമേ…’ ഇന്നും മലയാളികളെ കോള്‍മയില്‍ കൊള്ളിക്കുന്നു. നെയ്യാറ്റിങ്കര വാസുദേവനൊപ്പം നിരവധി വേദികളില്‍ സംഗീത കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട് എംജി രാധാകൃഷ്ണന്‍.
മലയാളികളുടെ വാനംപാടി കെഎസ് ചിത്രയുടെ സംഗീത സപര്യയ്ക്ക് ഒരു മുഖ്യ കാരണക്കാരന്‍ കൂടിയായിരുന്നു എംജി രാധാകൃഷ്ണന്‍. അവസാനകാലത്ത് ഈണം നല്‍കിയ അനന്ദഭദ്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. സംഗീതത്തില്‍ നിഷേധിക്കും ഇടമുണ്ടെന്ന് പ്രതിഭയിലൂടെ തെളിയിച്ച അപൂര്‍വ്വ കലാകാരന്‍ തന്റെ സംഗീത പാരമ്പര്യം വരും തലമുറയ്ക്ക് കൂടെ മാതൃകയാക്കിയാണ് വിടവാങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here