Advertisement

സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധം; സമരവുമായി മുന്നോട്ടു പോകുമെന്ന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ്‌

July 3, 2019
0 minutes Read

സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കേബിള്‍ ടി.വി സംരംഭകര്‍. വൈദ്യുതമന്ത്രിക്കും മുഖ്യമന്ത്രിക്കും പല തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടി ഇല്ല എന്നാണ് ആരോപണം. പ്രതിസന്ധിയിലായ ചെറുകിട കേബിള്‍ ടിവി മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നുംസിഒഎ ആവശ്യപ്പെട്ടു.

സര്‍ക്കാറിന്റെ അവഗണനയും കെ.എസ്.ഇ.ബിയുടെ നിയമവിരുദ്ധ ജനദ്രോഹ നടപടികളും മൂലം പ്രതിസന്ധിയിലാണെന്ന് കേബിള്‍ ടി.വി സംരംഭകര്‍ പറഞ്ഞു. ജിഎസ്ടി ഉള്‍പ്പടെ വൈദ്യുത പോസ്റ്റ് വാടക 17 വര്‍ഷം കൊണ്ട് 220 ശതമാനമാണ് വര്‍ധിപ്പിച്ചത്.  ചില കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കോര്‍പറേറ്റ് കമ്പനികളുടെ ഏജന്റ്മാരെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും റഗുലറൈസേഷന്റെയും കുടിശ്ശികയുടേയും പേരില്‍ ഒപ്റ്റിക്കല്‍ ഫൈബറുകള്‍ വെട്ടി നശിപ്പിക്കുന്നതായും സിഒഎ ആരോപിച്ചു.

വൈദ്യുതമന്ത്രിക്കും മുഖ്യമന്ത്രിക്കും പല പ്രാവശ്യം നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടികള്‍ സ്വീകരിക്കുന്നില്ല എന്നും പരാതി ഉണ്ട്. സര്‍ക്കാര്‍ അവഗണന തുടരുന്നപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് സിഒഎ യുടെ തീരുമാനം. സിഒഎ പ്രസിഡന്റ് വിജയകുമാര്‍, സെക്രട്ടറി കെ.വി രാജന്‍, ട്രഷറര്‍ അബൂബകര്‍ സിദ്ധീഖ്, എക്സിക്യൂട്ടീവ് അംഗം ആര്‍ അജിത്ദാസ് എന്നിവര്‍ സംസാരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top