Advertisement

ലോക്‌സഭ പ്രതിപക്ഷ നേതാവ് പദവി വേണമെന്ന ആവശ്യത്തില്‍ ഉറച്ച് കോണ്‍ഗ്രസ്

July 3, 2019
0 minutes Read

ലോക്‌സഭ പ്രതിപക്ഷ നേതാവ് പദവി വേണമെന്ന ആവശ്യത്തില്‍ ഉറച്ച് കോണ്‍ഗ്രസ്. ശക്തമായ പ്രതിപക്ഷം വേണമെന്ന പ്രധാനമന്ത്രിയുടെ വാക്കുകളോട് ആത്മാര്‍ത്ഥത കാണിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ വാദം. എന്നാല്‍ ഈ ആവശ്യത്തോട് മുഖം തിരിയ്ക്കുന്ന ഭരണപക്ഷം എന്‍.കെ.പ്രേമചന്ദ്രനെ ലോക്‌സഭയുടെ ചെയര്‍മാര്‍ പാനലില്‍ ഉള്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ്.

വൈകാതെ രാജ്യസഭയില്‍ കൂടി ഭൂരിപക്ഷം എന്‍ഡിഎയ്ക്ക് ലഭിക്കും. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് പദവി ലോക്‌സഭയില്‍ കോണ്‍ഗ്രസ്സിന് അനിവാര്യമാണ്. സുപ്രധാന ചുമതലകളിലേയ്ക്കുള്ള നിയമന സമിതികളിലെ അംഗം എന്നതിന് ഉപരിയായ് പ്രതിപക്ഷ നിരയുടെ നേതൃസ്ഥാനത്തെ അനിഷേധ്യത നിലനിര്‍ത്താന്‍ ഇത് അനിവാര്യമാണ്. എന്നാല്‍ ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ കോണ്‍ഗ്രസ്സിന്റെ ആവശ്യത്തെ പരിഗണിക്കാത്ത ഭരണപക്ഷം പ്രതിപക്ഷ നിരയിലെ മറ്റുള്ള പാര്‍ട്ടികളും ആയി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുക എന്ന തന്ത്രമാണ് ഇപ്പോള്‍ പയറ്റുന്നത്.

ആര്‍എസ്പി പ്രതിനിധി എന്‍കെ പ്രേമചന്ദ്രനെ ലോക്‌സഭയിലെ ചെയര്‍മാന്‍ പാനലില്‍ ഉള്‍പ്പെടുത്താനുള്ള സ്പീക്കറുടെ നിര്‍ദ്ദേശത്തിന് ലഭിച്ച ഭരണപക്ഷത്തിന്റെ പിന്തുണയാണ് ഇതിനുള്ള ഇന്നത്തെ ഉദാഹരണം. ഒരംഗം മാത്രം ഉള്ള പാര്‍ട്ടിയെ ആണ് ചെയര്‍മാന്‍ പാനലില്‍ ബിജെപി പിന്തുണച്ചത്. മാത്രമല്ല, ബിജെപിയുടെ ഈ ഉദാരത കോണ്‍ഗ്രസ് നേത്യത്വം നല്‍കുന്ന ക്യാമ്പില്‍ ആശയക്കുഴപ്പം സ്യഷ്ടിയ്ക്കുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top