Advertisement

പ്രതിരോധ സഹകരണത്തില്‍ നാറ്റോ സഖ്യകക്ഷികള്‍ക്ക് തുല്യമായ പദവി ഇന്ത്യയ്ക്കും ലഭിക്കും

July 3, 2019
1 minute Read

ഇന്ത്യ-അമേരിക്ക സഹകരണത്തില്‍ പുതിയ ചുവടുവയ്പ്പ്. പ്രതിരോധ സഹകരണത്തില്‍ നാറ്റോ സഖ്യകക്ഷികള്‍ക്ക് തുല്യമായ പദവി ഇന്ത്യയ്ക്കും നല്‍കുന്നതിനുള്ള ബില്ലിന് യുഎസ് സെനറ്റ് അനുമതി നല്‍കി. ഇന്ത്യക്ക് കൂടുതല്‍ പദവി നല്‍കുന്ന 2020 സാമ്പത്തിക വര്‍ഷത്തെ നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ നിയമബില്‍ കഴിഞ്ഞയാഴ്ച സെനറ്റില്‍ പാസാക്കിയിരുന്നു.

നിയമം നടപ്പിലാകുന്നതോടെ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ മനുഷ്യത്വപരമായ സഹായം, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സമുദ്ര സുരക്ഷ, കടല്‍ക്കൊള്ള തടയല്‍ എന്നീ വിഷയങ്ങളില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തമാകും. 2016-ല്‍ ഇന്ത്യയെ യു.എസ്. ‘പ്രധാന പ്രതിരോധ പങ്കാളി’ എന്ന സ്ഥാനത്തേക്കുയര്‍ത്തിയിരുന്നു. നവീന സാങ്കേതികവിദ്യ കൈമാറ്റം സുഗമമാക്കാന്‍ ഇതു സഹായിച്ചു. പ്രതിനിധിസഭയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ പുതിയ ബില്‍ നിയമമാകും. ജൂലായില്‍ പ്രതിനിധിസഭയില്‍ ബില്‍ പരിഗണിച്ചേക്കും. ഇന്ത്യയോടൊപ്പം ഇസ്രയേല്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുമായി പ്രതിരോധ സഹകരണം വര്‍ധിപ്പിക്കാനും ഇന്നലെ അമേരിക്കന്‍ സെനറ്റ് അനുമതി നല്‍കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top