സോഷ്യൽ മീഡിയയിൽ വൈറലായി വിജയ് സേതുപതിയുടെ പഴയ പരസ്യം

വിജയ് സേതുപതിയെപ്പറ്റി പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഇഷ്ടം സമ്പാദിച്ച നടനാണ് അദ്ദേഹം. തമിഴ് സിനിമാ ലോകത്ത് തൻ്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞ സേതുപതി മലയാളത്തിലും അരങ്ങേറ്റം കുറിയ്ക്കുകയാണ്. ജയറാമിനൊപ്പം മാർക്കോണി മത്തായി എന്ന സിനിമയിലാണ് സേതുപതി അഭിനയിക്കുക.
വിജയ് സേതുപതി ഒട്ടേറെ തിരസ്കരിക്കലുകളിൽ നിന്നാണ് ഇന്ന് കാണുന്ന ഇടത്തിലെത്തിയത്. സിനിമയിലെത്തുന്നതിനു മുൻപ് അക്കൗണ്ടൻ്റായി ജോലി ചെയ്തിരുന്ന അദ്ദേഹം ഗൾഫിലും ജോലി ചെയ്തിരുന്നു. സിനിമാഭിനയം തലയ്ക്കു പിടിച്ച് ചെറിയ സപ്പോർട്ടിംഗ് റോളുകൾ ചെയ്തു തുടങ്ങിയ സേതുപതിയുടെ ഒരു പഴയ പരസ്യം ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ചിത്രങ്ങളും ഫോൺ നമ്പരുകളും ഒപ്പം മെയിൽ ഐഡിയും ഉൾപ്പെട്ടതാണ് പരസ്യം.
സീനു രാമസമിയുടെ തെന്മേർക് പരുവകട്രിന് (2010) ആണ് വിജയുടെ ആദ്യ നായകനായുള്ള സിനിമ. പിന്നീട് സുന്തരപന്ത്യൻ (2012) എന്ന സിനിമയിൽ വില്ലൻ കഥാപാത്രം, പിസ്സ (2012) , നടുവിലെ കൊഞ്ചം പാകാത്ത കാണോം (2012) എന്ന ചിത്രങ്ങളിൽ നായക വേഷം ലഭിച്ചു. അവിടെ നിന്നാണ് അദ്ദേഹം വളർന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here