തന്നെ വിമർശിച്ച മഞ്ജരേക്കറിനെതിരെ രവീന്ദ്ര ജഡേജ; ജഡേജയ്ക്ക് പിന്തുണയുമായി ട്വിറ്റററ്റിയും

തന്നെ ‘ബിറ്റ്സ് ആൻഡ് പീസസ്’ എന്നു വിളിച്ച മുൻ ഇന്ത്യൻ താരവും കമൻ്റേറ്റർമാറുമായ സഞ്ജയ് മഞ്ജരേക്കർക്കെതിരെ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. മഞ്ജരേക്കറെക്കാൾ ഇരട്ടി മത്സരം താൻ കളിച്ചിട്ടുണ്ടെന്നും ആളുകളെ ബഹുമാനിക്കണമെന്നുമായിരുന്നു ജഡേജയുടെ പ്രതികരണം. ഇരുവരും തമ്മിൽ നടന്ന ട്വിറ്റർ യുദ്ധത്തിൽ ആരാധകരും ജഡേജയ്ക്ക് പിന്തുണ നൽകി.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ജഡേജയെപ്പോലെ ഒരു ബിറ്റ്സ് ആൻഡ് പീസസ് കളിക്കാരനെ തനിക്ക് ഇഷ്ടമല്ലെന്നും ലോകകപ്പ് ടീമിൽ കളിക്കാൻ അദ്ദേഹം അർഹനല്ലെന്നുമായിരുന്നു മഞ്ജരേക്കറുടെ ട്വീറ്റ്. ഇതിനെതിരെയാണ് ജഡേജ രംഗത്തു വന്നത്. എന്നാൽ തൻ്റെ അഭിപ്രായത്തിനു മാറ്റമില്ലെന്നറിയിച്ച് വീണ്ടും മഞ്ജരേക്കർ രംഗത്തു വന്നു. ഈ ട്വീറ്റ് ഉടൻ തന്നെ നീക്കം ചെയ്തെങ്കിലും സ്ക്രീൻ ഷോട്ടുകൾ പ്രചരിക്കുന്നുണ്ട്.
അതേ സമയം, വിമർശകനെയല്ല, വിമർശനമാണ് ശ്രദ്ധിക്കേണ്ടതെന്നും ജഡേജയുടെ അസഹിഷ്ണുത ശരിയായില്ലെന്നും മറ്റു ചില ആരാധകർ അഭിപ്രായപ്പെട്ടു. ഇപ്പോഴും ട്വിറ്ററിൽ ചർച്ചകൾ മുറുകുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here