Advertisement

ടോൾ പ്ലാസ ജീവനക്കാർക്ക് നേരെ ബിജെപി എംപിയുടെ സുരക്ഷാഭടന്റെ ഗുണ്ടായിസം; മർദ്ദിച്ച ശേഷം നിറയൊഴിച്ചു; വീഡിയോ

July 6, 2019
5 minutes Read

ടോൾ പ്ലാസ ജീവനക്കാർക്ക് നേരെ ബിജെപി എംപിയുടെ സുരക്ഷാഭടന്റെ ഗുണ്ടായിസം. ആഗ്രയിലെ ഇന്നർ റിംഗ് റോഡ് ടോൾ പ്ലാസയിലാണ് സംഭവം. ജീവനക്കാരെ മർദ്ദിച്ച ശേഷം കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് വെടിയുതിർത്തു. ഇറ്റാവ എംപിയും ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാനുമായ രാം ശങ്കർ കത്താരിയയുടെ സുരക്ഷാ ഉദ്യോഗസ്ഥനാണ് ടോൾ പ്ലാസ ജീവനക്കാരുമായി ഏറ്റുമുട്ടിയത്.

എംപിയുടെ കോൺവോയി വാഹനത്തെ ടോൾ പ്ലാസ ജീവനക്കാർ തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. ഇത് ചോദ്യം ചെയ്ത സുരക്ഷാ ഭടൻ ജീവനക്കാരെ മർദ്ദിക്കുകയും, ആകാശത്തേക്ക് നിറയൊഴിക്കുകയുമായിരുന്നു. കത്താരിയയുടെ സാന്നിധ്യത്തിലായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥന്റെ പരാക്രമം.

അക്രമത്തിൽ മൂന്ന് ടോൾ പ്ലാസ ജീവനക്കാർക്ക് പരിക്കേറ്റു. സംഘർഷത്തിന്റെ വീഡിയോ ടോൾ പ്ലാസയിലെ സിസിടിവിയിൽ പതിഞ്ഞു. സംഭവത്തിൽ ടോൾപ്ലാസ മാനേജർ ബിജെപി എംപിക്കും സംഘത്തിനും എതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top