ജയിൽ മോചിതനായ അത്തിമണി അനിലിന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്വീകരണം

ജയിൽ മോചിതനായ ചിറ്റൂർ സ്പിരിട്ട് കേസ് പ്രതി അത്തിമണി അനിലിന് എസ്എസ്‌ഐ ജില്ലാ സെക്രട്ടിയുടെ നേതൃത്വത്തിൽ സ്വീകരണം. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ദിനനാഥിന്റെ നേതൃത്വത്തിലാണ് അനിലിനെ സ്വീകരിച്ചത്. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റും പ്രാദേശിക നേതാക്കളും സ്വീകരിക്കാൻ ചിറ്റൂർ സബ് ജയിലിലെത്തി. സംഭവം വിവാദമായിട്ടുണ്ട്.
പാലക്കാട് തത്തമംഗലത്തിന് സമീപത്ത് നിന്ന് മെയ് ഒന്നിന് എക്‌സൈസ് ഇന്റലിജൻസ് സ്‌ക്വാഡ് പിടികൂടിയ 525 ലിറ്റർ സ്പിരിറ്റ് കടത്തിയ കേസിലാണ് സിപിഐഎം നേതാവ് കൂടിയായ അത്തിമണിയെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ ശേഷം മെയ് നാലിന് രാത്രിയോടെ അനിൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ജനതാദൾ പ്രാദേശിക നേതൃത്വം തന്നെ കേസിൽ കുടുക്കുകയായിരുന്നുവെന്നാണ് അനിലിന്റെ വാദം.
Read more: സ്പിരിറ്റ് കടത്ത് കേസിൽ സിപിഐഎം നേതാവ് അത്തിമണി അനിൽ അറസ്റ്റിൽ; കുടുക്കിയതെന്ന് വെളിപ്പെടുത്തൽ
പാലക്കാട് കേന്ദ്രീകരിച്ച് നടത്തുന്ന വ്യാജ കളള് നിർമ്മാണ സംഘത്തിലെ പ്രധാന കണ്ണിയാണ് അത്തിമണി അനിൽ. സ്പിരിറ്റ് പിടികൂടിയ ഉടൻ തന്നെ, കേസ് ഒഴിവാക്കാനായി നിരവധി സിപിഐഎം നേതാക്കൾ എക്‌സൈസിനെ തുടർച്ചയായി ബന്ധപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നേരത്തെ അതിർത്തി പ്രദേശത്ത് പിടികൂടിയ 2000 ലിറ്ററിലേറെ സ്പിരിറ്റിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here