Advertisement

‘നീതിയില്ലെങ്കിൽ ദയാവധത്തിന് വിധേയമാക്കണം’; രാഷ്ട്രപതിക്ക് രക്തത്തിൽ കത്തെഴുതി പെൺകുട്ടികൾ

July 6, 2019
0 minutes Read

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രക്തത്തിൽ കത്തെഴുതി പഞ്ചാബ് സ്വദേശിനികളായ പെൺകുട്ടികൾ. തങ്ങൾക്കെതിരെ ചുമത്തിയിരിക്കുന്നത് വ്യാജകേസുകളാണെന്നും നീതി ലഭിക്കാത്ത പക്ഷം കുടുംബാംഗങ്ങളെ ഉൾപ്പെടെ ദയാവധത്തിന് വിധേയരാക്കണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടികൾ രാഷ്ട്രപതിക്ക് കത്തെഴുതിയിരിക്കുന്നത്.

വിസാ തട്ടിപ്പും വഞ്ചനയുമാണ് തങ്ങൾക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങളെന്ന് മോഗ സ്വദേശിനികളായ പെൺകുട്ടികൾ പറയുന്നു. ഐപിസി 420 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തങ്ങൾ കബളിപ്പിക്കപ്പെട്ടതാണെന്നും അതന്വേഷിക്കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും പെൺകുട്ടികൾ കത്തിൽ പറയുന്നു. എന്നാൽ നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ലെന്നും അവർ വ്യക്തമാക്കുന്നു.

അതേസമയം, പെൺകുട്ടികളുടെ ആരോപണങ്ങളെ മോഗ പൊലീസ് ഉദ്യോഗസ്ഥൻ കുൽജീന്ദർ സിംഗ് തള്ളി. ഇവർക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. മകനെ വിദേശത്തയക്കുന്നതിനായി ഇവർക്ക് പണം നൽകിയെന്നും എന്നാൽ വഞ്ചിക്കപ്പെട്ടുവെന്നുമാണ് ഒരാൾ പെൺകുട്ടികൾക്കെതിരെ നൽകിയ പരാതി. സെക്യൂരിറ്റിയായി നൽകിയ ചെക്ക് സംബന്ധിച്ചാണ് ഇരുവർക്കുമെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന മറ്റൊരു കേസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top