ആഗ്രയിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 29 മരണം

ആഗ്രയിൽ യമുന എക്‌സ്പ്രസ്‌വേയിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 29 പേർ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ലഖ്‌നൗവിൽ നിന്നും ഡൽഹിയിലേക്ക് വരുകയായിരുന്ന ബസ്സാണ് ഇന്ന് പുലർച്ചെ അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. കൈവരി തകർത്താണ് ബസ്സ് ഇരുപതടിയോളം താഴ്ചയിലുള്ള കനാലിലേക്ക് മറിഞ്ഞത്. ആകെ 46 യാത്രക്കാർ ബസ്സിലുണ്ടായിരുന്നതായാണ് വിവരം. കാണാതായവർക്കായി സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.
UP: 29 dead as bus falls into drain on Yamuna Expressway
Read @ANI story | https://t.co/DRSptaQLqk pic.twitter.com/RDb7yV64z0
— ANI Digital (@ani_digital) 8 July 2019
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here