ഒന്നായിട്ട് നാലു വർഷം; വിവാഹച്ചിത്രം പങ്കുവെച്ച് നടി അനു സിത്താര

ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന നടി അനു സിത്താരയുടെയും ഭർത്താവ് വിഷ്ണുവിൻ്റെയും നാലാം വിവാഹ വാർഷികം. അനു സിത്താര തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വിവാഹ വാര്‍ഷിക സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
പ്ലസ്ടു കാലത്താണ് അനു സിത്താരയും വിഷ്ണുവും തമ്മില്‍ പ്രണയം തുടങ്ങുന്നത്. ഒടുവില്‍ തൻ്റെ 20ാം വയസ്സിലാണ് അനു വിഷ്ണുവിനെ വിവാഹം കഴിക്കുന്നത്. ഫോട്ടോഗ്രാഫറായ വിഷ്ണു അനു സിത്താരയുടെ സിനിമാജീവിതത്തിന് പൂര്‍ണ്ണ പിന്തുണയുമായി കൂടെ തന്നെയുണ്ട്.
‘വിവാഹത്തിന് ശേഷമാണ് സിനിമയില്‍ സജീവമാകുന്നത്. വിഷ്ണുവേട്ടന്റെയും കുടുംബത്തിന്റെയും പിന്തുണ വളരെ വലുതാണ്. എന്റെ കൂടെ സിനിമ സെറ്റിലെല്ലാം വിഷ്ണുവേട്ടന്‍ വരും. ടി.വിയില്‍ എന്റെ ഒരു ചെറിയ പരസ്യം വന്നാല്‍ പോലും വിഷ്ണുവേട്ടന്റെ അച്ഛനും അമ്മയും വിടാതെ കാണും’- അനു സിത്താര പറയുന്നതിങ്ങനെ.
അനു സിത്താരയുടെ സുഹൃത്തും നടിയുമായ നിമിഷ സജയനും ഇരുവര്‍ക്കും ആശംസകളുമായി രംഗത്തു വന്നിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here