Advertisement

കർണാടകയിൽ ഭരണപ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു; മന്ത്രി എച്ച് നാഗേഷും രാജി വച്ചു

July 8, 2019
11 minutes Read

കർണാടകയിൽ സർക്കാരിനെ നിലനിർത്താനായി കോൺഗ്രസും ജെഡിഎസും നെട്ടോടമോടുന്നതിനിടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി മന്ത്രി എച്ച് നാഗേഷും രാജി വച്ചു. സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതായും ബിജെപിയെ പിന്തുണയ്ക്കാൻ തയ്യാറാണെന്നും മന്ത്രിയും സ്വതന്ത്ര എംഎൽഎയുമായ നാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു.

കൂടുതൽ കോൺഗ്രസ് എംഎൽഎമാർ രാജിക്കൊരുങ്ങുന്നതായും സൂചനയുണ്ട്. അതേ സമയം നിലവിലെ മന്ത്രിമാരെയെല്ലാം രാജി വയ്പ്പിച്ച് വിമത എംഎൽഎമാർക്ക് മന്ത്രിസ്ഥാനം നൽകാനാണ് കോൺഗ്രസിന്റെ ശ്രമം.

Read Also; കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; വിമത എംഎൽഎമാരെ അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കൾ

സർക്കാരിനെ നിലനിർത്താൻ എന്തും ചെയ്യുമെന്നും സ്ഥാനമൊഴിയാൻ താനടക്കമുള്ള എല്ലാ മന്ത്രിമാരും തയ്യാറാണെന്നും ഉപമുഖ്യമന്ത്രി ജി.പരമേശ്വര വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് മന്ത്രിമാരുടെ അടിയന്തരയോഗം ഇന്ന് ഉപമുഖ്യമന്ത്രിയുടെ വസതിയിൽ നടന്നിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും യോഗത്തിൽ പങ്കെടുത്തു. അതേ സമയം മന്ത്രിമാരെയെല്ലാം രാജി വയ്പ്പിച്ച് വിമത എംഎൽഎമാർക്ക് മന്ത്രിസ്ഥാനം കൊടുക്കാനുള്ള നീക്കത്തിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നതയുള്ളതായാണ് വിവരം.

Read Also; കർണാടകയിൽ 12 ഭരണകക്ഷി എംഎൽഎമാർ രാജിക്കൊരുങ്ങുന്നു; സർക്കാർ പ്രതിസന്ധിയിൽ

കർണാടകയിൽ കഴിഞ്ഞ ദിവസം രാജിവച്ച 13 ഭരണകക്ഷി എംഎൽഎമാരിൽ 10 പേരെ മുംബൈയിലെ ഹോട്ടലിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. കോൺഗ്രസിന്റെ 10 എംഎൽഎമാരും ജെഡിഎസിന്റെ 3 എംഎൽഎമാരുമാണ് കഴിഞ്ഞ ദിവസം രാജിക്കത്ത് നൽകിയത്. വിമത എംഎൽഎമാരെ അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും നീക്കങ്ങൾ നടത്തുന്നുണ്ട്.

വിമതപക്ഷത്തുള്ള കോൺഗ്രസ് എംഎൽഎ രാമലിംഗ റെഡ്ഡിയുമായി കുമാരസ്വാമി രഹസ്യകേന്ദ്രത്തിലെത്തി ചർച്ച നടത്തിയതായാണ് വിവരം. സ്വന്തം പാളയത്തിൽ നിന്നും എംഎൽഎമാർ മറുപക്ഷത്തേക്ക് ചാടാതിരിക്കുന്നതിനും ജെഡിഎസ് ജാഗ്രത പുലർത്തുന്നുണ്ട്. എല്ലാ എംഎൽഎമാരോടും ബംഗളുരുവിലെ താജ് ഹോട്ടലിലെത്തണമെന്ന് ജെഡിഎസ് നിർദേശം നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top