Advertisement

സിറോ മലബാർ സഭയിലെ പ്രശ്‌നങ്ങൾ സിനഡിൽ പരിഹരിക്കപ്പെടുമെന്ന് കർദ്ദിനാൾ ജോർജ് ആലഞ്ചേരി

July 9, 2019
1 minute Read

സിറോ മലബാർ സഭയിലെ പ്രശ്‌നങ്ങൾ ഓഗസ്റ്റിൽ നടക്കുന്ന സിനഡിൽ പരിഹരിക്കപ്പെടുമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സിനഡിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കണം. സഭയിലെ ഐക്യവും കൂട്ടായ്മയും വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ  ഉണ്ടാകണമെന്നും
കർദ്ദിനാൾ പറഞ്ഞു. സഭയുടെ പുറത്ത് അഭിപ്രായങ്ങൾ പറഞ്ഞ് കലഹങ്ങൾ ഉണ്ടാക്കരുത്.

Read Also; ‘വത്തിക്കാന്‍റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ട്; മാർ ജോർജ് ആലഞ്ചേരി രാത്രിയിൽ അധികാരമേറ്റെടുത്തത് അപഹാസ്യം’: വിമത വിഭാഗം വൈദികർ

മാധ്യമ വാർത്തകളാണ് പ്രശ്‌നങ്ങൾ വഷളാക്കുന്നതെന്നും കർദ്ദിനാൾ പറഞ്ഞു. സിറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റ് റിട്ടണേഴ്‌സ് ഫോറം സമ്മേളനം കാക്കനാട് സഭാ ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top