‘ബാറുകളിൽ ഇരുന്നാണ് ബിജെപി മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്’; രൂക്ഷ വിമർശനവുമായി ഗുലാം നബി ആസാദ്

കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കർണാടകയിലെ ഭരണ പ്രതിസന്ധിക്ക് പിന്നിൽ ബി.ജെ.പിയുടെ കരങ്ങളാണ്. ബാറുകളിലിരുന്നാണ് ബി.ജെ.പി മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നതെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
ബി.എസ് യെദ്യൂരപ്പയുടെ അസിസ്റ്റൻറാണ് വിമതരെ മുംബൈയിലേക്ക് കടത്തിയത്. കർണാടകക്ക് മുേമ്പ മണിപ്പൂരിലും അരുണാചൽ പ്രദേശിലും ബി.ജെ.പി ഇതേ തന്ത്രമാണ് പയറ്റിയത്. എം.എൽ.എമാരെ ബി.ജെ.പി ഹൈജാക്ക് ചെയ്യുകയാണുണ്ടായത്. കഴിഞ്ഞ ദിവസം രാജികത്ത് നൽകിയ സ്വതന്ത്ര എം.എൽ.എ എച്ച് നാഗേഷ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നുവെന്നും ആസാദ് പറഞ്ഞു.
ബി.ജെ.പി തങ്ങളെ ഹൈജാക്ക് ചെയ്തതായി നാഗേഷ് ഫോണിൽ വിളിച്ചറിയിച്ചിരുന്നതായി കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറും വ്യക്തമാക്കിയിരുന്നു. യെദ്യൂരപ്പയുടെ പേഴ്‌സണൽ അസിസ്റ്റന്റാണ് എം.എൽ.എമാരെ നിർബന്ധപൂർവ്വം വിമാനത്താവളത്തിലെത്തിച്ച് മുംബൈയിലേക്ക് കടത്തിയത്. വിവരമറിഞ്ഞ് ശിവകുമാർ വിമാനത്താവളത്തിൽ എത്തിയെങ്കിലും വിമാനം പുറപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here